തിരുവല്ല : സഹകരണ മേഖലയിലൂടെത സാധാരണക്കാരന്റ ജീവിത നിലവാരം സംരക്ഷിക്കപെടുമ്പോൾ ആണ് സാമൂഹ്യ നവോത്ഥാനം സാദ്ധ്യമാകു എന്ന് സഹകാർ ഭാരതി ദേശീയ ജനറൽ സെക്രട്ടറി ഡോ.ഉദയ വാസുദേവ് ജോഷി പറഞ്ഞു. സഹകാർ ഭാരതി ദ്വിദിന സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സഹകാർ ഭാരതിയുടെ പ്രധാന ലക്ഷ്യം സാധാരണക്കാരന്റെ ജീവിത സുരക്ഷ ഉറപ്പാക്കുകയാണ്. കേന്ദ്ര സർക്കാർ ആവിഷ്ക്കരിക്കുന്ന നിരവധി പദ്ധതികൾ തദ്ദേശീയ തലത്തിൽ വരെ പ്രാവർത്തികമാക്കേണ്ടത് സഹകരണ സ്ഥാപനങ്ങളുടെ കടമയാണ് എന്നും അദ്ദേഹം പറഞ്ഞു.
സ്വാഗത സംഘം ചെയർമാൻ നേത്ര രോഗ വിദഗ്ധൻ ഡോ.ബി.ജി. ഗോകുലൻ അദ്ധ്യക്ഷത വഹിച്ചു. ശ്രീരാമകൃഷ്ണാശ്രമം തിരുവല്ല മഠാധിപതി സ്വാമി നിർവ്വിണ്ണാനന്ദ മഹാരാജ് ഭദ്രദീപം തെളിയിച്ചു.
ആർ. എസ്.എസ്. പ്രാന്ത കാര്യവാഹ് ടി.വി. പ്രസാദ് ബാബു, ആർ.എസ്.എസ്. പ്രാന്ത പ്രചാര് എസ്. സുദർശൻ, സഹകാർ ഭാരതി ദേശീയ സമിതിയംഗം അഡ്വ. കരുണാകരൻ നമ്പർ, സംസ്ഥാന വൈസ് പ്രസിഡൻറ് എൻ. സദാനന്ദൻ ബി.ജെ.പി. ദേശീയ സമിതിയംഗം കെ.ആർ.പ്രതാപചന്ദ്ര വർമ്മ, സംസ്ഥാന സമിതിയംഗം അഡ്വ. ബി. രാധാകൃഷ്ണ മേനോൻ, സഹകാർ ഭാരതി സംസ്ഥന ജനറൽ സെക്രട്ടറി എസ്. മോഹനചന്ദ്രൻ അനന്തപുരം സഹകരണ ബാങ്ക് പ്രസിഡന്റ് എം. ജയകുമാർ, തിരുവല്ല സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ.എസ്.എൻ.ഹരികൃഷ്ണൻ, ബി.ജെ.പി. പാർലമെന്ററി പാർട്ടി ലീഡർ ശ്രീനിവാസൻ പുറയാറ്റ്, അക്ഷയശ്രി സംസ്ഥന സമിതി അംഗം രമ ഹരീഷ്, നിരണം രാജൻ എന്നിവർ പ്രസംഗിച്ചു.
സംസ്ഥന സമ്മേളന ത്തിന്റെ ഭാഗമായി ശേഖരിച്ച വയനാട് സേവാനിധി സഹകാർ ഭാരതി ദക്ഷിണ ക്ഷേത്രീയ സംഘടന സെക്രട്ടറി കെ.ആർ. കണ്ണന് കൈമാറി.
സഹകാർ ഭാരതി സംസ്ഥന അദ്ധ്യക്ഷനായി അഡ്വ. കെ.കരുണാകരൻ നമ്പ്യാർ ജനറൽസെക്രട്ടറി കെ. രാജശേഖരൻ, സംസ്ഥന സമ്പർക്ക പ്രമുഖ് ഡി.പ്രസന്നകുമാർ എന്നിവരെ തിരഞ്ഞെടുത്തു