തൃശ്ശൂർ : തൃശൂർ പൂരം പഴയ പെരുമയോടെ നടത്തുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കഴിഞ്ഞ തവണ പൂരം നടത്തിപ്പിൽ വന്ന പ്രശ്‌നങ്ങൾ പരിഹരിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനായി കേന്ദ്രമന്ത്രിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിൽ യോഗം ചേർന്നു.
ഹൈക്കോടതി നിർദേശിക്കുന്ന മാനദണ്ഡങ്ങൾ പാലിച്ചേ മതിയാകൂ. പൊതുജനങ്ങൾക്ക് സുഗമമായി വെടിക്കെട്ട് കാണുന്നതിനുള്ള സാധ്യതകളാണ് പരിശോധിക്കുന്നത്.സാങ്കേതികമായ ചില മാറ്റങ്ങൾ വരുത്തിക്കൊണ്ട് പൂരം നടത്താനാണ് നീക്കം. കേന്ദ്രമന്ത്രി പീയുഷ് ഗോയലിനോട് കാര്യം ആവശ്യപ്പെട്ടപ്പോൾ ഒരു സംഘത്തെ തന്നെ അയച്ചിട്ടുണ്ട്.പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് ചേരുന്ന പ്രത്യേക യോഗത്തിൽ കൂടുതൽ കാര്യങ്ങൾ തീരുമാനിക്കുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.