തിരുവല്ല: എൽഡിഎഫ് സ്ഥാനാർത്ഥി ഡോ. ടി എം തോമസ് ഐസക്കിൻ്റെ തിരുവല്ല അസംബ്ലി മണ്ഡലം തെരെഞ്ഞെടുപ്പ് കമ്മറ്റി ആഫീസിൻ്റെ ഉദ്ഘാടനം മാത്യു ടി തോമസ് എംഎൽഎ നിർവ്വഹിച്ചു. തിരുവല്ല എലൈറ്റ് ഹോട്ടലിന് സമീപം സെൻ്റ് ജോർജ് സിറ്റി ടവറിലാണ് അഫീസ് പ്രവർത്തനം ആരംഭിച്ചത്. മണ്ഡലം തെരെഞ്ഞെടുപ്പ് കമ്മറ്റി ചെയർമാൻ അലക്സ് കണ്ണമല
അധ്യക്ഷനായി.
കൺവീനർ ആർ സനൽകുമാർ, എൽഡിഎഫ് നേതാക്കളായ ചെറിയാൻ പോളച്ചിറയ്ക്കൽ, അഡ്വ. ഫ്രാൻസിസ് വി ആൻ്റണി, ബിനു വർഗീസ്, ബാബു പറയത്തു കാട്ടിൽ, റെയിനാ ജോർജ്, എം ബി നൈനാൻ, മുഹമ്മദ് സലീം, സി ടി ജയ, പി പി ജോൺ, ഈപ്പൻ മാത്യു എന്നിവർ സംസാരിച്ചു.