Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsകുളനടയിൽ ടൂറിസ്റ്റ്...

കുളനടയിൽ ടൂറിസ്റ്റ് ബസ്സും ചരക്ക് ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു: നിരവധി പേർക്ക് പരിക്ക്

പന്തളം : എം സി റോഡിൽ കുളനട ഓർത്തഡോക്സ് പള്ളിക്ക് സമീപം ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. ഇന്ന് രാവിലെ  45 ഓളം യാത്രക്കാരുമായി മാനന്തവാടിയിൽ നിന്നും തിരുവനന്തപുരത്തേക്ക് വന്ന എമറാൾഡ്  ബസ് അടൂരിൽ നിന്നും ചെങ്ങന്നൂർ ഭാഗത്തേക്ക് സിമൻ്റ് ലോഡുമായി വന്ന ലോറിയിൽ ഇടിക്കുകയായിരുന്നു.

ബസ് അമിത വേഗതയിൽ എത്തി ലോറിയിൽ ഇടിച്ച് കയറുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ  ഇരു വാഹനങ്ങളുടെയും കാബിനുകൾ തകർന്ന് ഡ്രൈവർമാർ കുടുങ്ങി കിടക്കുകയായിരുന്നു. നിരവധി യാത്രക്കാർക്കും പരുക്കേറ്റു. കാബിനിൽ കുടുങ്ങിയ ഡ്രൈവർമാരെ അടുരിൽ നിന്നും ചെങ്ങന്നൂരിൽ നിന്നും ഫയർഫോഴ്സ് യൂണിറ്റുകൾ എത്തി കാബിനുകൾ മുറിച്ചാണ് പുറത്തെടുത്തത്.

ഗുരുതരമായി പരിക്കേറ്റ ബസ് ഡ്രൈവർ മിഥുൻ ആശുപത്രിയിലെത്തിച്ച് അൽപ്പ സമയത്തിനകം മരിച്ചു. ലോറി ഡ്രൈവർക്കും ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. അപകടത്തെ തുടർന്ന് എം സി റോഡിൽ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. 8.30 ഓടെയാണ് വാഹനങ്ങൾ നീക്കി റോഡ് ഗതാഗതത്തിന് തുറന്ന് കൊടുത്തത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മകരവിളക്ക് മഹോത്സവം: വാട്ടർ അതോറിറ്റി പൂർണ്ണശേഷിയിൽ ജലശുദ്ധീകരണം ആരംഭിച്ചു

ശബരിമല: കേരളാ വാട്ടർ അതോറിറ്റി ശബരിമലയിലെ ജലശുദ്ധീകരണശാലകളുടെ പ്രവർത്തനം പൂർണ്ണശേഷിയിലേക്കുയർത്തി. ശബരിമല തീർത്ഥാടന സീസണിൽ ഭക്തജന പ്രവാഹം സാധാരണ ആയിരിക്കുന്ന ദിവസങ്ങളിൽ 18 മണിക്കൂർ ജലശുദ്ധീകരണമാണ് നടക്കുന്നത്. മകരവിളക്ക് മഹോത്സവകാലത്തെ ഭക്തജനത്തിരക്കിൻ്റെ ഭാഗമായാണ്...

വിശ്വകർമ്മ ദിനം ആഘോഷിച്ചു

തിരുവല്ല : വി. എസ്. എസ് തിരുവല്ല താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ വിശ്വകർമ്മദിനാഘോഷം മണിപ്പുഴ ഗായത്രി ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു, വി. എസ്. എസ് തിരുവല്ല താലൂക്ക് യൂണിയൻ പ്രസിഡന്റ് അനിൽ കുമാർ...
- Advertisment -

Most Popular

- Advertisement -