Thursday, July 23, 2026
No menu items!

subscribe-youtube-channel

HomeNewsഅപകടകരമായ മരങ്ങളും...

അപകടകരമായ മരങ്ങളും മരച്ചില്ലകളും മുറിച്ചു മാറ്റണം : കെഎസ്ഇബി

തിരുവനന്തപുരം : സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് അപകടകരമായി നില്ക്കുന്ന മരങ്ങൾ കാലവർഷക്കെടുതിയിൽ മറിഞ്ഞുവീണ് വ്യക്തികളുടെ ജീവനോ സ്വത്തിനോ അപകടം സംഭവിക്കാതിരിക്കാൻ  മരങ്ങളുടെ ഉടമസ്ഥർ മുൻകൂട്ടി  മുറിച്ചു മാറ്റി  അപകട സാധ്യത ഒഴിവാക്കണമെന്ന് കെ എസ് ഇ ബി.

മരങ്ങൾ മുറിച്ചു മാറ്റാത്ത പക്ഷം ഇതിന്മേലുണ്ടാകുന്ന സകലമാന കഷ്ടനഷ്ടങ്ങൾക്കും ദുരന്തനിവാരണ നിയമം  പ്രകാരം മരങ്ങളുടെ ഉടമസ്ഥർ മാത്രമായിരിക്കും ഉത്തരവാദി എന്നും  അറിയിച്ചു. 

റോഡുകളുടെ ഇരുവശങ്ങളിലും വൃക്ഷത്തൈകൾ, ചെടികൾ എന്നിവ നട്ടുവളർത്തുവാനോ, മറ്റു കൃഷികൾ ചെയ്യുവാനോ, ജലനിർഗ്ഗമനം തടസ്സപ്പെടുന്ന തരത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുവാനോ പാടുള്ളതല്ല. അത്തരത്തിലുള്ള എല്ലാ അനധികൃത പ്രവർത്തനങ്ങളും ഉടൻ തന്നെ നീക്കം ചെയ്യേണ്ടതാണെന്നും അറിയിപ്പിൽ പറയുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പ്രതിസന്ധികളെ അതിജീവിക്കുവാനും പ്രതിരോധിക്കാനും വനിതകൾക്ക് കഴിയണം : അഡ്വ. എലിസബേത്ത് മാമ്മൻ മത്തായി 

തിരുവല്ല : പ്രതിസന്ധികളെ അതിജീവിക്കുവാനും അതിനെ ഫലപ്രദമായ രീതിയിൽ പ്രതിരോധിക്കുവാനും വനിതകൾക്ക് കഴിയണമെന്ന് സംസ്ഥാന വനിതാ കമ്മീഷൻ അംഗം അഡ്വ എലിസബത്ത് മാമ്മൻ മത്തായി എക്സ് എം.എൽ.എ അഭിപ്രായപ്പെട്ടു. വൈ.എം.സി.എ സമബ് -...

വിഴിഞ്ഞത്തെ കോട്ടയം തുറമുഖവുമായി ബന്ധിപ്പിക്കും – മന്ത്രി വി.എൻ വാസവൻ

കോട്ടയം : വിഴിഞ്ഞത്തെ കോട്ടയം തുറമുഖവുമായി ബന്ധിപ്പിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി സഹകരണ- തുറമുഖ -ദേവസ്വം വകുപ്പ് മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. വിഴിഞ്ഞവുമായി ബന്ധിപ്പിക്കുന്ന രീതിയിൽ കോട്ടയത്തെ ഉൾനാടൻ ജലഗതാഗതത്തെ ഉടൻ തന്നെ വികസിപ്പിക്കുമെന്നും...
- Advertisment -

Most Popular

- Advertisement -