ശബരിമല : സന്നിധാനത്ത് ട്രാക്ടര്‍ ഭക്തര്‍ക്ക് ഇടയിലേക്ക് പാഞ്ഞുകയറി 9 പേർക്ക് പരിക്ക്.ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. സ്വാമി അയ്യപ്പൻ റോഡിൽ വൈകിട്ട് ആറേകാലോടെയാണ് അപകടമുണ്ടായത്. പരിക്കേറ്റവരിൽ 2 കുട്ടികളുമുണ്ട് .മാലിന്യവുമായി പോയ ട്രാക്ടറാണ് അപകടത്തിൽപ്പെട്ടത്. കനത്ത മഴയില്‍ കുത്തനെയുള്ള റോഡില്‍ വാഹനം നിയന്ത്രണം വിടുകയായിരുന്നു. ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.






