തിരുവല്ല : സാൻ്റാ ഹാർമണി സന്ദേശ റാലിയോടെ അനുബന്ധിച്ച് തിരുവല്ല നഗരത്തിൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തി. ഇന്ന് വൈകുന്നേരം 3 .30 ന് എം.സി. റോഡിലൂടെ എത്തുന്ന വാഹനങ്ങൾ ടൗണിൽ പ്രവേശിക്കാതെ ബൈപാസ് വഴി കടന്നു പോകേണ്ടതാണ്.
തിരുവല്ല – അമ്പലപ്പുഴ റോഡിൽ പൊടിയാടി ഭാഗത്ത് നിന്നും ചങ്ങനാശ്ശേരിയിലേക്കുള്ള വാഹനങ്ങൾ കാവുംഭാഗം ജംഗ്ഷനിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് ഇടിഞ്ഞില്ലം വഴി പോകണം. ചെങ്ങന്നൂർ ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ കാവുംഭാഗത്തു നിന്നും തിരുവല്ല – ശ്രീവല്ലഭ ക്ഷേത്രം വഴി തുകലശ്ശേരി എത്തി തിരിഞ്ഞു പോകേണ്ടതാണെന്ന് അധികൃതർ അറിയിച്ചു.