ആലപ്പുഴ : അരൂർ – തുറവൂർ ഉയരപ്പാത നിർമാണത്തിൻ്റെ ഭാഗമായി അരൂർ ഭാഗത്ത് ഗതാഗത നിയന്ത്രണം തുടങ്ങി. അരൂർ അമ്പലത്തിനു വടക്കോട്ട് അരൂർ പള്ളി വരെയുളള റോഡിൽ ടൈൽ വിരിക്കൽ നടക്കുന്നതിനാൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്. അരൂക്കുറ്റി ഭാഗത്തുനിന്ന് എറണാകുളം ഭാഗത്തേക്ക് പോകുന്നവർ അരൂർ ക്ഷേത്രം ജങ്‌ഷനിൽനിന്ന് ഫ്രീ ലെഫ്റ്റ്, യു ടേൺ എടുത്ത് പോകണം.
എറണാകുളം ഭാഗത്തുനിന്ന് ആലപ്പുഴ ഭാഗത്തേക്ക് പോകുന്നവർ കുണ്ടന്നൂരിൽനിന്ന് തൃപ്പൂണിത്തുറ, പുതിയകാവ്, ഉദയംപേരൂർ, വൈക്കം, തണ്ണീർമുക്കം വഴിയോ ബീച്ച് റോഡ്, പള്ളിത്തോട്, ചെല്ലാനം തീരദേശ റോഡ് വഴിയോ പോകേണ്ടതാണ്.
തിരുവനന്തപുരം, കൊല്ലം ആലപ്പുഴ ഭാഗത്തുനിന്ന് തൃശൂർ ഭാഗത്തേക്ക് പോകേണ്ടവർ എംസി റോഡിലൂടെയോ,എ സി (ആലപ്പുഴ – ചങ്ങനാശ്ശേരി ) റോഡിലൂടെയോ പോകണം. വലിയ വാഹനങ്ങൾ ഒരു കാരണവശാലും എറണാകുളം ഭാഗത്തുനിന്നോ ആലപ്പുഴ ഭാഗത്തുനിന്നോ അരൂർ ഭാഗത്തേക്ക് കടത്തിവിടില്ലെന്ന് അധികൃതർ അറിയിച്ചു.