Tuesday, December 23, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaആലപ്പുഴ ജില്ലയിൽ...

ആലപ്പുഴ ജില്ലയിൽ വിദ്യാർഥികൾക്ക് രാവിലെ ആറ് മുതൽ വൈകിട്ട് ഏഴ് വരെ യാത്ര കൺസഷൻ നൽകും

ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ വിദ്യാർഥികൾക്ക്  രാവിലെ ആറ് മണി മുതൽ വൈകിട്ട് ഏഴ് വരെ യാത്രാ കണ്‍സണ്‍ഷന്‍  നൽകാൻ തീരുമാനം.  വിദ്യാർഥികളുടെ യാത്ര കൺസഷനുമായി ബന്ധപ്പെട്ട് കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന് സ്റ്റുഡന്‍സ് ട്രാവല്‍ ഫെസിലിറ്റി കമ്മറ്റി യോഗത്തിലാണ് ഈ തീരുമാനം എടുത്തത്.

എൽ കെ ജി മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർഥികൾക്ക് യൂണിഫോമിൻ്റെയോ ഐ ഡി കാർഡിൻ്റെയോ അടിസ്ഥാനത്തിൽ കൺസഷൻ യാത്ര ചെയ്യാം.  യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള സ്ഥാപനങ്ങൾ, ടെക്നിക്കൽ എജ്യുക്കേഷൻ ബോർഡ്, കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ  എന്നിവടങ്ങളിലെ വിദ്യാർഥികൾക്ക് തങ്ങളുടെ മേൽവിലാസം,  ജനനതീയതി, ഫോട്ടോ  അടക്കം രേഖപ്പെടുത്തിയിട്ടുള്ള സ്ഥാപനത്തിൻ്റെ ഐ ഡി കാർഡ് ഉപയോഗിച്ച് യാത്ര ചെയ്യാം.

മറ്റു സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്ക് മോട്ടോർ വാഹന വകുപ്പ് തരുന്ന കൺസഷൻ കാർഡ് ഉപയോഗിച്ച് യാത്ര ചെയ്യാവുന്നതാണ്. ഈ സ്ഥാപനങ്ങളുടെ മേധാവിയോ , മേധാവി ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ കൺസഷൻ കാർഡിനായി സ്ഥാപനം സ്ഥിതി ചെയ്യുന്ന താലൂക്കിലെ  മോട്ടോർ വാഹന വകുപ്പിൻ്റെ ഓഫീസിനെ വിദ്യാർഥികളുടെ ലിസ്റ്റുമായി  സമീപിക്കേണ്ടതാണ് എന്ന് ആർ ടി ഒ എ കെ ദിലു പറഞ്ഞു.

ഒരു വിദ്യാർഥിക്ക് ഒരു വശത്തേക്ക് യാത്ര ചെയ്യാവുന്ന പരാമവധി ദൂരം 40 കിലോ മീറ്ററാണ്. മിനിമം ചാർജ് ഒരു രൂപയും പരാമവധി ചാർജ് ആറ് രൂപയുമാണ്. കൺസഷൻ ലഭിക്കുന്നതിനുള്ള പ്രായ പരിധി 27 വയസാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

എറണാകുളത്ത് കടയില്‍ കയറി യുവാവിനെ കുത്തി കൊലപ്പെടുത്തി

കൊച്ചി: തോപ്പുംപടിയിൽ കടയിൽ കയറി യുവാവിനെ കുത്തി കൊന്നു. മൂലങ്കുഴിയിൽ ബിനോയ് സ്റ്റാൻലിയാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി എഴേമുക്കാലോടെയാണ് സംഭവം.അയൽവാസി അലൻ കടയിൽ കയറി ഇയാളെ കത്തികൊണ്ട് കുത്തുകയായിരുന്നു. അലന് മാനസിക അസ്വാസ്‌ഥ്യമുള്ളതായി...

കാവുംഭാഗം ഏറങ്കാവ് ഭഗവതീക്ഷേത്രത്തിൽ താലപ്പൊലി ഉത്സവം കൊടിയേറി

തിരുവല്ല : തിരുവല്ല കാവുംഭാഗം ഏറങ്കാവ് ഭഗവതീക്ഷേത്രത്തിൽ  താലപ്പൊലി ഉത്സവം കൊടിയേറി. നവാഹം ഇന്ന് നാലാം  ദിവസമാണ്. ഇന്നലെ ഉച്ചയ്ക്ക് ശേഷം  3.30നും 4.15 നും ഇടയിൽ  ക്ഷേത്രം ദേവസ്വം പ്രസിഡന്റ് സന്തോഷ്...
- Advertisment -

Most Popular

- Advertisement -