വാഷിംഗ്‌ടൺ : സുരക്ഷ മുൻനിർത്തി പാകിസ്ഥാൻ ഉൾപ്പെടെയുള്ള 41 രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് യാത്രാനിയന്ത്രണം ഏര്‍പ്പെടുത്താന്‍ ട്രംപ് ഭരണകൂടം തീരുമാനിച്ചതായി അന്താരാഷ്ട്ര വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്‌തു .രാജ്യങ്ങളെ മൂന്ന് വിഭാഗങ്ങളായി തിരിച്ച് അവിടുത്തെ പൗരന്മാര്‍ക്ക് വിസാ വിലക്കുള്‍പ്പെടെ ഏര്‍പ്പെടുത്താനാണ് നീക്കം.
റെഡ് ലിസ്റ്റിൽ ഉൾപ്പെട്ട അഫ്ഗാനിസ്ഥാന്‍, ഇറാന്‍, സിറിയ, ക്യൂബ, വടക്കന്‍ കൊറിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരുടെ വിസ പൂര്‍ണമായും റദ്ദാക്കും. ഓറഞ്ച് ഗ്രൂപ്പിൽ ഉൾപ്പെട്ട 5 രാജ്യങ്ങളിലെ പൗരന്‍മാർക്ക് ഭാഗികമായ യാത്രാനിയന്ത്രണം ഏർപ്പെടുത്തും.പാകിസ്താനും ഭൂട്ടാനുമടക്കമുള്ള യെലോ വിഭാഗത്തിലുള്ള 26 രാജ്യങ്ങൾ 60 ദിവസത്തിനകം സുരക്ഷ നടപടികൾ പൂർത്തിയാക്കിയില്ലെങ്കിൽ വിലക്ക് ഏർപ്പെടുത്തുമെന്നും ട്രംപ് ഭരണകൂടത്തിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.