വാഷിംഗ്‌ടൺ : യുക്രെയ്ൻ പ്രസിഡന്റ് വ്ലോഡിമിർ സെലെൻസ്കിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി നടന്ന ചർച്ചയിൽ വെടിനിർത്തൽ പ്രഖ്യാപനങ്ങൾ ഉണ്ടായില്ല .ചർച്ച ഫലപ്രദമെന്നും ഭൂമി വിട്ടുകൊടുക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിഹരിക്കാൻ വീണ്ടും ചർച്ച നടത്തുമെന്നും ട്രംപ് അറിയിച്ചു. രണ്ടാഴ്‌ചയ്‌ക്കുള്ളിൽ പുട്ടിനും സെലെൻസ്‌കിയും നേർക്കുനേർ ചർച്ച നടത്തും.സമാധാന കരാറിലെത്താൻ യുക്രെയ്നും റഷ്യയും വിട്ടുവീഴ്ചകൾക്ക് തയ്യാറാകണമെന്ന് യുഎസ് ആവശ്യപ്പെട്ടു.






