തിരുവനന്തപുരം : നെടുമങ്ങാട് നീന്തൽ പരിശീലന കേന്ദ്രത്തിലെ കുളത്തിൽ രണ്ട് ആൺകുട്ടികൾ മുങ്ങി മരിച്ചു.ആരോമൽ (13), ഷിനിൽ (14) എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒന്നര മണിക്കാണ് അപകടം ഉണ്ടായത്.
നീന്തൽ പരിശീലനം നടത്തുന്ന കുളത്തിന്റെ മതിൽ ചാടി കടന്നാണ് ഏഴു കുട്ടികൾ അകത്തുകടന്നത്. ശബ്ദം കേട്ട് എത്തിയ നാട്ടുകാരാണ് കുട്ടികളെ ആശുപത്രിയിലെത്തിച്ചത്. ആനാട് ഗ്രാമപഞ്ചായത്തിന്‍റെ നീന്തൽ പരിശീലന കുളത്തിലാണ് അപകടം ഉണ്ടായത്. രാവിലെയും വൈകുന്നേരവും മാത്രമാണ് ഇവിടെ പരിശീലനം നടത്താറുള്ളത്.