ചെങ്ങന്നൂർ : പ്രാവിൻകൂട് ജംഗ്ഷന് സമീപം വാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു. തലയാർ കാരാഞ്ചേരിൽ ശ്രി ഭവനം ദേവദത്തൻ (2l), നെയ്തേതിൽ ദേവൻ (21) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 8.15 ന് എം.സി റോഡിൽ പ്രാവിൻകൂട് ജംഗ്ഷന് സമീപം പഞ്ചായത്ത് ഓഫീസിന് മുന്നിൽ ആയിരുന്നു അപകടം ഉണ്ടായത്.
മാരുതി വാഗൺ ആർ കാറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കുറ്റൂർ തലയാർ സ്വദേശികൾക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.






