കോഴിക്കോട് : റോഡരികില്‍ നിര്‍ത്തിയിട്ട കാരവനില്‍ രണ്ടുപേരെ മരിച്ചനിലയില്‍ കണ്ടെത്തി.മലപ്പുറം സ്വദേശി മനോജ്, കാസര്‍കോട് സ്വദേശി ജോയല്‍ എന്നിവരെയാണ് നിര്‍ത്തിയിട്ട വാഹനത്തില്‍ മരിച്ച നിലയിൽ കണ്ടെത്തിയത്.എസിയിൽ നിന്നുണ്ടായ വാതകം ശ്വസിച്ചതാകാം മരണകാരണമെന്നാണ് നിഗമനം. എന്നാൽ ഇതു സംബന്ധിച്ചു സ്ഥിരീകരണം ഉണ്ടായിട്ടില്ല.
കരിമ്പനപ്പാലത്തെ തിരക്കേറിയ റോഡിന് സമീപമാണ് വാഹനം കിടന്നത്.കാരവാനിൽ എസി ഓണായിരുന്നു.മലപ്പുറം വെളിയങ്കോട് സ്വദേശി നാസറിന്റെ പേരിലുള്ളതാണ് കാരവൻ .സംശയാസ്പദമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നും പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷമേ കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ സാധിക്കൂവെന്നും ഡിവൈഎസ്പി അറിയിച്ചു.