തിരുവല്ല : എം സി റോഡിലെ കുറ്റൂർ തോണ്ടറ പാലത്തിനു സമീപം കണ്ടെനർ ലോറിയും ടെമ്പോയും നേർക്ക് നേർ ഇടിച്ചു. അപകടത്തിൽ ടെമ്പോ ഡ്രൈവർക്ക് പരിക്കേറ്റു. തമിഴ്നാട്ടിൽ നിന്നും ഏത്തക്കുലയുമായി കോട്ടയം ചന്തയിലേക്ക് പോയ ടെമ്പോയും തിരുവല്ല ഭാഗത്തുനിന്നു ചെങ്ങന്നൂർ ഭാഗത്തേക്ക് പോയ കണ്ടെനർ ലോറിയുമാണ് പുലർച്ചെ 2 മണിയോടെ അപകടത്തിൽപ്പെട്ടത്.
വാഹനം വെട്ടിപൊളിച്ചാണ് ടെമ്പോ ഡ്രൈവറെ പുറത്തെടുത്തത് . തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. രാത്രികാലങ്ങളിൽ വാഹനങ്ങളുടെ അമിതവേഗതയും എം.സി റോഡിൽ വഴിവിളക്ക് ഇല്ലാത്തതു അപകടം വർദ്ധിക്കാൻ കാരണമായതായി നാട്ടുകാർ പറഞ്ഞു.
ആദ്യത്തെ അപകടത്തിന് ഒരു മണിക്കൂർ ശേഷം കുറ്റൂർ തോണ്ടറ പഴയപാലത്തിൽ അപ്രോച്ച് റോഡിനോട് ചേർന്ന് കുഴിയുള്ള ഭാഗത്ത് KSRTC ബസ് ബ്രേക്ക് ചെയ്തപ്പോൾ പിന്നിൽ വന്ന ടെമ്പോ ഇടിച്ച് ഡ്രൈവർക്ക് സാരമായി പരിക്കേറ്റു.