കീവ് : റഷ്യൻ മുങ്ങിക്കപ്പലിനെ കടൽ ഡ്രോൺ ഉപയോഗിച്ച് തകർത്തെന്ന് യുക്രെയ്ൻ അവകാശപ്പെട്ടു.കരിങ്കടൽ തീരത്തെ നോവോറോസിസ്കിലെ നാവികത്താവളത്തിലാണ് ഡ്രോൺ ആക്രമണമുണ്ടായത്. ഇതിന്റെ വിഡിയോയും യുക്രെയ്ൻ പുറത്തുവിട്ടു. യുക്രെയ്ന്റെ രഹസ്യ ഡ്രോണായ ‘സബ് സീ ബേബി’യാണ് മുങ്ങിക്കപ്പലിനെ ആക്രമിച്ചത്.52 നാവികർ മുങ്ങിക്കപ്പലിൽ ഉണ്ടായിരുന്നതായാണ് സൂചന. ആക്രമണം നടന്നതായി സ്ഥിരീകരിച്ചെങ്കിലും മുങ്ങിക്കപ്പൽ തകർന്നിട്ടില്ലെന്നാണ് റഷ്യയുടെ വിശദീകരണം.






