കൊല്ലം : പുനലൂരിൽ റബ്ബർ തോട്ടത്തിൽ കൈകാലുകൾ ചങ്ങല ഉപയോഗിച്ച് ബന്ധിച്ച നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി .മൃതദേഹത്തിന് രണ്ടാഴ്ചയോളം പഴക്കമുണ്ട്. റബ്ബർ തോട്ടത്തിൽ കാന്താരി മുളക് ശേഖരിക്കാനെത്തിയ പ്രദേശവാസിയാണ് മൃതദേഹം ആദ്യം കണ്ടത്. ടാപ്പിംഗ് നടക്കാത്തതിനാൽ ഈ സ്ഥലം കാടുമൂടി കിടക്കുകയായിരുന്നു. കൈകാലുകൾ ചങ്ങല ഉപയോഗിച്ച് ബന്ധിച്ച് റബ്ബർ മരത്തിൽ കെട്ടിയ നിലയിലായിരുന്ന മൃതദേഹം തിരിച്ചറിയാൻ സാധിക്കാത്തവിധം ജീർണിച്ചിരുന്നു .മൃതദേഹം ഒരു സ്ത്രീയുടേതാണെന്നാണ് പ്രാഥമിക നിഗമനം.പുനലൂർ പോലീസ് അന്വേഷണം ആരംഭിച്ചു.






