Friday, June 13, 2025
No menu items!

subscribe-youtube-channel

HomeNewsമറൈന്‍ എക്‌സ്‌പോ...

മറൈന്‍ എക്‌സ്‌പോ തിരുവല്ലയില്‍

തിരുവല്ല: തിരുവല്ലാ മര്‍ച്ചന്റ്‌സ് അസോസിയേഷനും പത്തനാപുരം അഗ്രി ടെക് ഗ്രീന്‍  ടെക്‌നോളജിസ് ആന്‍ഡ് കണ്‍സള്‍ട്ടന്‍സി സര്‍വീസസും സംയുക്തമായി സംഘടിപ്പിക്കുന്ന സീ- വേള്‍ഡ് അണ്ടര്‍ വാട്ടര്‍ ടണല്‍ ആന്‍ഡ് മറൈന്‍ എക്‌സ്‌പോ – 2024 തിരുവല്ല മുന്‍സിപ്പല്‍ ഗ്രൗണ്ടില്‍  ഏപ്രില്‍ 8  മുതല്‍ മെയ് 20 വരെ നടക്കും.

8 ന്  വൈകിട്ട്  4ന് പ്രശസ്ത സിനിമാ താരം രജീഷ വിജയന്‍ മേളയുടെ ഉദ്ഘാടനം നിര്‍വഹിക്കും. തിരുവല്ല മര്‍ച്ചന്റ് അസ്സോസ്സിയേഷന്‍ പ്രസിഡന്റ് എം സലിം അദ്ധ്യക്ഷത വഹിക്കും.  കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ്  രാജു അപ്‌സര മുഖ്യാതിഥിയാകും.

മത്സ്യകന്യകകളും, സ്‌കൂബ ഡൈവും ഒരു ചില്ലു ജാലകത്തില്‍ നൂറിലധികം ഇനങ്ങളില്‍ ആയിരക്കണക്കിന് കടല്‍ മത്സ്യങ്ങളും, മറ്റു കടല്‍ ജീവികളും ആഴക്കടലിലൂടെ സഞ്ചരിക്കുന്ന പ്രതീതി നല്‍കി കാണികളെ വിസ്മയിപ്പിക്കും. അണ്ടര്‍ വാട്ടര്‍ ടണല്‍, കടല്‍ കൊട്ടാരം, സെല്‍ഫി കോര്‍ണര്‍ എന്നിവ പൂര്‍ണമായി ശീതീകരിച്ച 25000 ച. അടി പന്തലില്‍ ഒരുക്കുന്നു.

ഒരു വീട്ടിലേക്ക് ആവശ്യമായ എല്ലാ സാധനങ്ങളും ലഭ്യമാക്കുന്ന നൂറില്‍ പരം എ സി, നോൺ എ സി  സ്റ്റാളുകള്‍, രുചിയുടെ  വിവിധയിനം ഭക്ഷണങ്ങള്‍, ജ്യൂസുകള്‍, ഐസ്‌ക്രീമുകള്‍ എന്നീ സ്റ്റാളുകളുടെ ഫുഡ് കോര്‍ട്ട് , കുട്ടികള്‍ക്കായി അമ്യൂസ്‌മെന്റ് പാര്‍ക്ക്, ഫാമിലിഗയിംസ് എന്നിവ 50000 ച. അടി വിസ്തൃതിയില്‍ ഒരുക്കിയതോടൊപ്പം ചെടികളും, ഗാര്‍ഡന്‍ ഉത്പന്നങ്ങളും, വളവും മറ്റും ലഭ്യമാകുന്ന പ്രത്യേക നഴ്‌സറി എന്നിവയാണ് എക്‌സ്‌പോയിലെ പ്രത്യേകതകള്‍.

നറുക്കെടുപ്പിലൂടെ വിജയികളാകുന്നവര്‍ക്ക് സമ്മാനങ്ങള്‍ ലഭിക്കും. 100/ രൂപായാണ്  ടിക്കറ്റ് നിരക്ക്. സന്ദര്‍ശനസമയം രാവിലെ 11 മുതല്‍ രാത്രി 10 മണി വരെയാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lottery Results : 29-12-2024 Akshaya AK-683

1st Prize Rs.7,000,000/- AE 173765 (IDUKKI) Consolation Prize Rs.8,000/- AA 173765 AB 173765 AC 173765 AD 173765 AF 173765 AG 173765 AH 173765 AJ 173765 AK 173765...

ബാങ്ക് ജീവനക്കാരനിൽ നിന്ന് 40 ലക്ഷം രൂപ തട്ടിയെടുത്തു

കോഴിക്കോട് : സ്വകാര്യ ബാങ്ക് ജീവനക്കാരനിൽ നിന്നു 40 ലക്ഷം രൂപ തട്ടിയെടുത്തു. പന്തീരാങ്കാവ്- മണക്കടവ് റോഡിൽ വെച്ചാണ് സ്കൂട്ടറിൽ എത്തിയ ആൾ പണമടങ്ങിയ ബാഗ് തട്ടിഎടുത്തത്. ഇസാഫ് ബാങ്കിലെ ജീവനക്കാരനായ അരവിന്ദിന്റെ...
- Advertisment -

Most Popular

- Advertisement -