ന്യൂഡൽഹി : രാജ്യത്തെ യുവാക്കൾ ഗുണനിലവാരമുള്ള ഉന്നതവിദ്യാഭ്യാസം നേടുന്നതിന് സാമ്പത്തിക പരിമിതികൾ തടസം സൃഷ്ടിക്കാതിരിക്കാൻ, യോഗ്യതയുള്ള വിദ്യാർഥികൾക്കു സാമ്പത്തികസഹായം നൽകുന്നതിനുള്ള പിഎം-വിദ്യാലക്ഷ്മി പദ്ധതിക്കു പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നൽകി.ഈ പദ്ധതിയിലൂടെ വിദ്യാർഥികൾക്ക് ഈടുരഹിത-ജാമ്യരഹിത സൗജന്യ വിദ്യാഭ്യാസ വായ്പ പ്രാപ്തമാകും.
രാജ്യത്തെ മികച്ച ഗുണനിലവാരമുള്ള 860 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം നേടുന്ന അർഹരായ വിദ്യാർഥികൾക്ക് വിദ്യാഭ്യാസ വായ്പ ലഭിക്കും. 7.5 ലക്ഷം രൂപവരെയുള്ള വായ്പയ്ക്ക് ഇന്ത്യാ ഗവണ്മെന്റ് 75% വായ്പാ ഈട് നൽകും.8 ലക്ഷം രൂപ വരെ വാർഷിക കുടുംബ വരുമാനമുള്ള വിദ്യാർഥികൾക്ക് 10 ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് 3% പലിശ ഇളവും പദ്ധതി വഴി നൽകും. പ്രതിവർഷം ഒരു ലക്ഷം വിദ്യാർഥികൾക്ക് പലിശ ഇളവു നൽകും.നിലവിൽ PM-USP CSIS-ന് കീഴിൽ 4.5 ലക്ഷം രൂപ വരെ കുടുംബ വാർഷിക വരുമാനമുള്ളവരും അംഗീകൃത സ്ഥാപനങ്ങളിൽ സാങ്കേതിക/പ്രൊഫഷണൽ കോഴ്‌സുകൾ പഠിക്കുന്നവരുമായ വിദ്യാർഥികൾക്ക് 10 ലക്ഷം രൂപ വരെയുള്ള വിദ്യാഭ്യാസ വായ്പകൾക്ക് മൊറട്ടോറിയം കാലയളവിൽ പൂർണ പലിശ ഇളവ് ലഭിക്കും.
പ്രതിവർഷം 22 ലക്ഷത്തിലധികം വിദ്യാർഥികൾക്കു സഹായകമാകുന്ന പദ്ധതിയിൽ പിഎം-വിദ്യാലക്ഷ്മി” എന്ന ഏകീകൃത പോർട്ടലിലൂടെ വിദ്യാർഥികൾക്ക് വിദ്യാഭ്യാസ വായ്പയ്ക്കും പലിശ ഇളവിനും അപേക്ഷിക്കാൻ കഴിയും