വാഷിംഗ്‌ടൺ : യുഎസ് പ്രസിഡന്റായി ചുമതലയേറ്റതിനു പിന്നാലെ സുപ്രധാന ഉത്തരവുകളുമായി ഡോണള്‍ഡ് ട്രംപ്.ലോകാരോഗ്യ സംഘടനയിൽ നിന്നും കാലാവസ്ഥ സംരക്ഷണത്തിനുള്ള പാരീസ് കരാറിൽ നിന്നും അമേരിക്ക പിന്മാറും. ഇതു സംബന്ധിച്ച ഉത്തരവിൽ ട്രംപ് ഒപ്പുവച്ചു.
ലോകാരോഗ്യ സംഘടനയക്ക് യുഎസ് നൽകുന്ന തുക ചൈനയേക്കാൾ കൂടുതലാണെന്ന് വാദിച്ചാണ് പിന്മാറുന്നത്.യുഎൻ മാനദണ്ഡപ്രകാരം അംഗത്വം പിൻമാറ്റം പൂർത്തിയാകാൻ ഒരു വർഷത്തോളം എടുക്കും. ഒരു വ്യവസായ രാജ്യമായി അമേരിക്ക മാറുന്നതിന് പാരീസ് ഉടമ്പടി തടസ്സമാണെന്നാണ് ട്രമ്പിന്റെ നിലപാട് . ഫെഡറല്‍ ജീവനക്കാർ വര്‍ക്ക് ഫ്രം ഹോം അവസാനിപ്പിച്ച് ഓഫീസുകളില്‍ തിരിച്ചെത്തണമെന്ന ഉത്തരവിലും അമേരിക്കയുടെ മെക്സിക്കോ അതിർത്തിയിൽ ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപന ഉത്തരവിലും ട്രംപ് ഒപ്പ് വെച്ചു.