തിരുവല്ല : ചരിത്രപ്രസിദ്ധമായ ഉത്രശ്രീബലി ഉച്ചശ്രീബലി ആഘോഷങ്ങളുടെ ഭാഗമായി ഇടിഞ്ഞില്ലം ആലംതുരുത്തി ക്ഷേത്രത്തിൽ ഭഗവതിയുടെ ജിവിത പൂജിച്ചു. ഇന്ന് രാവിലെ 9.15 നും 10.15നും മദ്ധ്യേയുള്ള ശുഭമുഹൂർത്തത്തിൽ ക്ഷേത്രം രക്ഷാധികാരികളായ ഞാഴപ്പള്ളി ഇല്ലത്തെ മൂസതുമാർ പൂജ ചെയ്തത്. മീനമാസത്തിലെ മകയിരം നാൾ മുതലുള്ള ഉത്സവത്തിന്റെ ഒരുക്കങ്ങളാണ് നടന്നത്.
അനുബന്ധ ക്ഷേത്രങ്ങളായ കരിയനാട്ടുകാവ്, പടപ്പാട് ക്ഷേത്രങ്ങളിലെ ഉത്സവഒരുക്കങ്ങളും ഇതോടെ ആരംഭിച്ചു.