തിരുവല്ല : തകർന്നു കിടന്ന കുറ്റൂർ- തെങ്ങേലി പൊതുമരാമത്ത് റോഡിൽ ടാർ ചൂടാക്കുന്നിടെ ഇതരസംസ്ഥാന തൊഴിലാളിയുടെ ശരീരത്തിൽ വിണു പൊള്ളലേറ്റു. ഇന്ന് പുലർച്ചെ 6 മണിയോടെ ആയിരുന്നു സംഭവം.തെങ്ങേലി കൈലാസനാഥ ഉമാമഹേശ്വര ക്ഷേത്രത്തിനു സമീപം ടാർ ചൂടാക്കുമ്പോൾ വാൽവ് തുറന്നപ്പോൾ തെറിച്ച് ഇതരസംസ്ഥാന തൊഴിലാളിയുടെ ശരിരത്ത് പതിക്കുകയായിരുന്നു. കുറ്റൂർ -തെങ്ങേലി റോഡിൻ്റെ അറ്റകുറ്റപണികൾ നടക്കുന്നതിനിടെ ആയിരുന്നു സംഭവം.
ഉടൻ തന്നെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നല്കി അയച്ചു.






