തിരുവല്ല : എം സി റോഡിൽ കുറ്റൂർ ഹയർ സെക്കൻ്റി സ്‌ക്കൂൾ കവലയിൽ വാഹനങ്ങൾ കൂട്ടയിടിച്ചു. ആളപായമില്ല. കോട്ടയത്തു നിന്നു തിരുവനന്തപുരത്തേക്ക് പോയ കൊട്ടാരക്കര കെ എസ് ആർ ടി സി ഡിപ്പോയിലെ ഫാസ്റ്റ്പാസ്സഞ്ചർ ബസ്സിന്റെ പുറകിൽ മാരുതി എസ്റ്റിലോ കാറും മഹിന്ദ്ര ജീപ്പും ഇടിച്ചു കയറുകയായിരുന്നു. ഇടിയിൽ ഇരുവാഹനത്തിന്റെയും മുൻഭാഗം കേടുവന്നു. ഇന്ന് ഉച്ചയ്ക്ക് l.15 നു ആയിരുന്നു സംഭവം. കെ എസ് ആർ ടി സി ബസ്സ് പെട്ടെന്ന് നിർത്തിയപ്പോൾ പുറകിൽ വന്ന് ഇരു വാഹനങ്ങളും ഇടിച്ചു കയറുകയായിരുന്നുവെന്ന് യാത്രക്കാർ പറഞ്ഞു.
സംഭവത്തെ തുടർന്ന് എം സി റോഡിൽ അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. പോലീസ് സ്ഥലത്ത് എത്തി ഗതാഗതം നിയന്ത്രിച്ചു.

കുറ്റൂർ ഹയർ സെക്കൻ്റി സ്‌ക്കൂൾ കവലയിൽ വാഹനങ്ങൾ കൂട്ടയിടിച്ചു: ആളപായമില്ല.





