Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaവേമ്പനാട് കായൽ...

വേമ്പനാട് കായൽ പുനരുജ്ജീവനം: രണ്ടാം ഘട്ട മെഗാശുചീകരണത്തില്‍ 3.6 ടണ്‍ പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചു

ആലപ്പുഴ: വേമ്പനാട് കായലിന്റെ പുനരുജ്ജീവനം ലക്ഷ്യമിട്ട് ആലപ്പുഴ നഗരസഭയും ജില്ലാഭരണകൂടവും റോട്ടറി ക്ലബും സംയുക്തമായി സംഘടിപ്പിച്ച പ്ലാസ്റ്റിക്ക് മുക്ത വേമ്പനാട് മെഗാ ശുചീകരണ കാമ്പയിൻ്റെ രണ്ടാംഘട്ടത്തില്‍ 3.6 ടണ്‍ പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചുനീക്കി.

ശനിയാഴ്ച്ച രാവിലെ പുന്നമട ഫിനിഷിംഗ് പോയിൻ്റിൽ നടന്ന ശുചീകരണം  ജില്ലാ കളക്ടർ അലക്സ് വർഗീസ് ഫ്ലാഗ് ഓഫ് ചെയ്തു. ചടങ്ങില്‍ നഗരസഭ ചെയർപേഴ്സൺ കെ കെ ജയമ്മ അധ്യക്ഷയായി.

പുന്നമട ഫിനിഷിംഗ് പോയിൻ്റിൽ ആരംഭിച്ച മെഗാ ശുചീകരണം തുടര്‍ന്ന് കുട്ടനാടൻ ഭാഗങ്ങളിലെ ഉൾക്കായലുകളിൽ 75 ചെറുവള്ളങ്ങളിലായി  നടന്നു. 160 മത്സ്യത്തൊഴിലാളികൾ, 65 കുടുംബശ്രീ പ്രവർത്തകർ, നഗരസഭയുടെ 60 ശുചീകരണത്തൊഴിലാളികൾ, റോട്ടറി ആലപ്പുഴ റവന്യു ജില്ലാ ക്ലബിലെ 60 അംഗങ്ങൾ തുടങ്ങിയവർ ശുചീകരണ പ്രവർത്തനങ്ങളില്‍ പങ്കെടുത്തു.

ശേഖരിച്ച 3.6 ടൺ പ്ലാസ്റ്റിക് മാലിന്യങ്ങൾ നഗരസഭ എംസിഎഫിലേക്ക് മാറ്റി. വിനോദസഞ്ചാര മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളും റസ്റ്റോറൻ്റുകളും ശുചീകരണ പ്രവർത്തനങ്ങളില്‍ പങ്കാളികളായി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഉൾനാടൻ യന്ത്രവൽകൃത യാനങ്ങൾ സർവേ രജിസ്ട്രേഷനായി 31-വരെ അപേക്ഷിക്കാം

ആലപ്പുഴ: കേരളത്തിലെ എല്ലാ ഉൾനാടൻ യന്ത്രവൽകൃത യാനങ്ങളും രജിസ്ട്രേഷന് വാർഷിക സർവ്വേ നടപടികൾക്കും മറ്റു സുരക്ഷാ പരിശോധനകൾക്കും വിധേയമാക്കേണ്ടതുണ്ട്. ഇതിനായി ആഗസ്റ്റ് 31 വരെ അപേക്ഷിക്കാം. സർവേ രജിസ്ട്രേഷൻ നടപടികൾക്ക് വിധേയമാക്കാത്ത എല്ലാ യാനങ്ങളും...

Kerala Lotteries Results : 10-04-2025 Karunya Plus KN-568

1st Prize Rs.8,000,000/- PD 265809 (WAYANADU) Consolation Prize Rs.8,000/- PA 265809 PB 265809 PC 265809 PE 265809 PF 265809 PG 265809 PH 265809 PJ 265809 PK 265809...
- Advertisment -

Most Popular

- Advertisement -