കൊല്ലം : ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശിനി വിപഞ്ചികയുടെ മൃതദേഹം കേരളത്തിലെത്തിച്ചു.റീപോസ്റ്റ്മോർട്ടത്തിന് ശേഷം ജന്മനാടായ കൊല്ലത്തേക്ക് കൊണ്ടുപോകും. യു.എ.ഇ സമയം വൈകിട്ട് 5.40-ഓടെ ദുബായ് വിമാനത്താവളത്തിൽ നിന്നാണ് മൃതദേഹം നാട്ടിലേക്ക് അയച്ചത്.
കഴിഞ്ഞ ഒന്‍പതാം തിയ്യതിയാണ് കൊല്ലം ചന്ദനത്തോപ്പ് രജിത ഭവനില്‍ മണിയന്റേയും ഷൈലജയുടേയും മകള്‍ വിപഞ്ചിക, മകള്‍ വൈഭവി എന്നിവരെ ഷാര്‍ജ അല്‍ നഹ്ദയിലെ ഫ്ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവിന്‍റെയും ഭര്‍തൃവീട്ടുകാരുടെയും പീഡനം സഹിക്കവയ്യാതെ ജീവനൊടുക്കുന്നുവെന്ന് വിപഞ്ചികയുടെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു . ഭർത്താവായ നിതീഷ്, ഭർതൃ സഹോദരി നീതു, ഭർതൃ പിതാവ് മോഹനൻ എന്നിവർക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്.
വിപഞ്ചികയുടെ ഭര്‍ത്താവ് നിതീഷിന്‍റെ ആവശ്യപ്രകാരം മകൾ വൈഭവിയുടെ മൃതദേഹം ദുബായ് ജബല്‍ അലി ന്യൂസോണാപൂരിലെ പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചു.