മലപ്പുറം : വെര്‍ച്വല്‍ അറസ്റ്റുചെയ്ത് രാജസ്ഥാന്‍ സ്വദേശിയില്‍ നിന്നും പണം തട്ടിയ സംഭവത്തില്‍ മൂന്നു മലയാളികളെ പോലീസ് അറസ്റ്റ് ചെയ്തു .മലപ്പുറം സ്വാദേശി സുനീജ് (38) ,തൃശ്ശൂര്‍ സ്വദേശി അശ്വിന്‍രാജ് (27), മുഹമ്മദ് ഷഫീഖ് (29) എന്നിവരാണ് പിടിയിലായത്.എൻഐഎ ചമഞ്ഞ് രാജസ്ഥാനിലെ ബിക്കാനീർ സ്വദേശിയെ തീവ്രവാദ ബന്ധമാരോപിച്ച് വെർച്വൽ അറസ്റ്റ് ചെയ്ത് 60,08,794 രൂപയാണ് ഇവർ തട്ടിയത്.സംഭവത്തിൽ മേലാറ്റൂർ പൊലീസ് പ്രതികളെ പിടികൂടി രാജസ്ഥാൻ പൊലീസിനു കൈമാറുകയായിരുന്നു.






