ന്യൂഡൽഹി : ഡൽഹിയിൽ നിയമസഭാ തെരഞ്ഞെടുപ്പ് ആരംഭിച്ചു.രാവിലെ ഏഴുമണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം 6 മണിവരെ തുടരും.70 സീറ്റുകളിലേക്ക് 96 വനിതകളും ഒരു ട്രാൻസ്ജെൻഡറും ഉൾപ്പെടെ 699 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്.തിരഞ്ഞെടുപ്പിൽ ആംആദ്മി, ബിജെപി, കോൺഗ്രസ് എന്നീ പാർട്ടികളുടെ ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്. കഴിഞ്ഞ 2 നിയമസഭാ തിരഞ്ഞെടുപ്പുകളിലും വൻ ഭൂരിപക്ഷത്തിലാണ് ആംആദ്മി പാർട്ടി അധികാരത്തിലെത്തിയത്.തെരഞ്ഞെടുപ്പിൽ സജീവമായി പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും വോട്ടർമാരോട് ആഹ്വനം ചെയ്‌തു.