തിരുവല്ല: കുറ്റൂർ വനിത ശിശു വികസന വകുപ്പിന്റെ കീഴിലുള്ള 45-നമ്പർ പാണ്ടിശ്ശേരി ഭാഗം അംഗനവാടി കെട്ടിടത്തിന്റെ ചുറ്റുമതിലിന്റെ ഒരു ഭാഗം കനത്ത മഴയിൽ തകർന്നു വീണു. 40 അടിയോളം താഴ്ചയുള്ള പാറക്കുളത്തിന്റെ മുകളിലായാണ് അംഗനവാടി പ്രവർത്തിക്കുന്നത്. ബാക്കിയുള്ള ചുറ്റുമതിലും ഏതു നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ്.
ഇനിയും മതിൽ ഇടിഞ്ഞാൽ അത് പ്രധാന കെട്ടിടത്തെയും ബാധിക്കാൻ സാധ്യതയുണ്ട്. അനേകം കുട്ടികൾ ഉള്ള ഈ അംഗനവാടി കെട്ടിടത്തിന്റെ ചുറ്റുമതിൽ ബലപ്പെടുത്താനുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.






