Saturday, September 19, 2026
No menu items!

subscribe-youtube-channel

HomeNewsഅർജുനായുള്ള തിരച്ചിൽ...

അർജുനായുള്ള തിരച്ചിൽ ഏഴാം ദിവസം : കരയിലും പുഴയിലും തിരച്ചിൽ നടത്തും

ബെം​ഗളൂരു : ഉത്തരകർണാടകയിലെ ഷിരൂർ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തെരച്ചിൽ ഇന്ന് ഏഴാം ദിവസത്തിലേക്ക് കടന്നു. ഇന്നലെ മുതൽ സൈന്യത്തിന്റെ സഹായത്തോടെയാണ് രക്ഷാപ്രവർത്തനം നടക്കുന്നത്. കരയിലും വെള്ളത്തിലും ഒരേ സമയമാണ് കരസേനയും നാവികസേനയും തിരച്ചിൽ നടത്തുന്നത്.

ജിപിഎസ് സിഗ്നല്‍ പിന്തുടര്‍ന്ന് മണ്ണിനടയില്‍ നടത്തിയ തിരച്ചിലില്‍ അര്‍ജുനെ കണ്ടെത്താനാകാതെ വന്നതോടെ കരയിലെ മണ്ണിനടിയിൽ ലോറി ഉണ്ടാകാൻ സാധ്യതയില്ലെന്നാണ് കർണാടക സർക്കാറിന്റെ നിഗമനം.എങ്കിലും കരയിൽ പരിശോധന തുടരാനാണ് സൈന്യത്തിൻ്റെ തീരുമാനം.ലോറി ഇല്ലെന്ന് പൂർണ്ണമായും ഉറപ്പിക്കുന്നത് വരെ കരയിലെ മണ്ണ് നീക്കും. 

ഗംഗാവലി പുഴയിലേക്കും നാവികസേനയുടെ സ്‌കൂബ ഡൈവേസ് സംഘം തിരച്ചിൽ വ്യാപിപ്പിച്ചു. കര, നാവിക സേനകളും എന്‍.ഡി.ആര്‍.എഫും സംയുക്തമായാണ് ഇന്ന് തിരച്ചില്‍ നടത്തുന്നത്. ഇടയ്‌ക്കിടെ പെയ്യുന്ന കനത്ത മഴ രക്ഷാ പ്രവർത്തനത്തിന് വെല്ലുവിളിയാണ്‌.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ബെംഗളൂരുവിൽ: മെട്രോയുടെ യെല്ലോ ലൈനിൽ ഉദ്ഘാടനം അടക്കം വിവിധ പദ്ധതികള്‍ നാടിന് സമര്‍പ്പിക്കും

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ബെംഗളൂരുവിൽ എത്തും. ബെംഗളുരു മെട്രോയുടെ യെല്ലോ ലൈനിന്‍റെ ഉദ്ഘാടനം അടക്കം വിവിധ പദ്ധതികൾ മോദി ഉദ്ഘാടനം ചെയ്യും. ആർ വി റോഡ് മുതൽ ബൊമ്മസാന്ദ്ര വരെ 16...

Kerala Lotteries Results : 25-11-2025 Sthree Sakthi SS-495

1st Prize Rs.1,00,00,000/- SS 236846 (THRISSUR) Consolation Prize Rs.5,000/- SN 236846 SO 236846 SP 236846 SR 236846 ST 236846 SU 236846 SV 236846 SW 236846 SX 236846...
- Advertisment -

Most Popular

- Advertisement -