Saturday, November 7, 2026
No menu items!

subscribe-youtube-channel

HomeFeaturedCinemaരാമായണ- 218...

രാമായണ- 218 കോടി നേടി തിയേറ്ററുകളിൽ വൻ കുതിപ്പ് തുടരുന്നു

​കൊച്ചി : ബിഗ് ബജറ്റിൽ ഒരുങ്ങിയ ഇതിഹാസ ചിത്രം ‘രാമായണ’ ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിച്ച് കുതിപ്പ് തുടരുന്നു. റിലീസ് ചെയ്ത് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ നിന്ന് 218 കോടി രൂപ കളക്ഷൻ നേടിയതായി സിനിമാ കേന്ദ്രങ്ങൾ അറിയിച്ചു.

പുരാതനമായ ഒരു ഇതിഹാസത്തെ ഏറ്റവും ആധുനികമായ സാങ്കേതികവിദ്യയാൽ അവതരിപ്പിക്കുന്നതാണ് പുതിയ രാമായണ. ഏറ്റവും ഗംഭീരമായ ഒരു സ്‌ക്രീൻ പ്രസൻസ് ഈ രാമായണത്തിലുണ്ട്. എല്ലാത്തരം സിനിമാ സങ്കൽപ്പങ്ങൾക്കും അതീതമായിട്ടാണ് ശബ്ദത്തിലും ചിത്രത്തിലും ചിത്രീകരണത്തിലും നടീനടന്മാരുടെ രീതിയിലും വന്നിരിക്കുന്ന കൃത്യത.  പ്രധാന കഥാപാത്രമായ ശ്രീരാമനെ അവതരിപ്പിക്കുന്ന രൺബീർ കപൂറും, സീതയായി വരുന്ന സായി പല്ലവിയും  രാവണനെ അവതരിപ്പിക്കുന്ന യാഷും ഏറെ ശ്രദ്ധേയമായി അഭിനയിച്ചിരിക്കുന്നുവെന്നാണ് വിവരം.

​എല്ലാ പ്രായക്കാർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന രീതിയിലാണ് ചിത്രം അണിയറപ്രവർത്തകർ ഒരുക്കിയിരിക്കുന്നത്. മികച്ച അഭിപ്രായവും ഹൗസ്ഫുൾ ഷോകളുമായി കുടുംബപ്രേക്ഷകരും യുവാക്കളും ഒരേപോലെ തിയേറ്ററുകളിലേക്ക് എത്തുന്നു.​ഇന്ത്യയിലെ പ്രമുഖ താരങ്ങൾ അണിനിരന്ന ചിത്രം തുടക്കം മുതൽ തന്നെ വലിയ വാർത്താപ്രാധാന്യം നേടിയിരുന്നു. വരും ദിവസങ്ങളിലും കളക്ഷൻ റെക്കോർഡുകൾ ഭേദിച്ച് രാമായണത്തിന്റെ മുന്നേറ്റം തുടരുമെന്നാണ് സിനിമാ മേഖലയിലെ വിലയിരുത്തൽ.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അരിയിൽ ഷുക്കൂർ വധക്കേസ്: പി.ജയരാജന്റെയും ടി.വി. രാജേഷിന്റെയും വിടുതൽ ഹർജി തള്ളി

കൊച്ചി : അരിയിൽ ഷുക്കൂർ വധക്കേസിൽ പ്രതികളായ സിപിഎം നേതാക്കൾ പി.ജയരാജനും ടി.വി. രാജേഷും നൽകിയ വിടുതൽ ഹർജി തള്ളി.കൊച്ചിയിലെ പ്രത്യേക സി ബി ഐ കോടതിയാണ് ഹർജി തള്ളിയത്.ഇരുനേതാക്കളും കേസിൽ വിചാരണ...

78–ാം സ്വാതന്ത്ര്യദിനാഘോഷ നിറവിൽ രാജ്യം

ന്യൂഡൽഹി : രാജ്യം ഇന്ന് 78–ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു .പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിലെത്തി പതാക ഉയർത്തി.രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ജീവൻ ബലിയർപ്പിച്ചവരെ അനുസ്മരിച്ചുകൊണ്ട് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തു .വികസിത ഭാരതം@2047 എന്നതാണ്...
- Advertisment -

Most Popular

- Advertisement -