Monday, September 7, 2026
No menu items!

subscribe-youtube-channel

HomeNew Delhiവിഷു ആഘോഷം:...

വിഷു ആഘോഷം: ഏവർക്കും ആശംസകൾ നേർന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: ഇന്ത്യയിലും ലോകമെമ്പാടുമുള്ള മലയാളി സമൂഹം ഭക്ത്യാദരപൂർവ്വം ആഘോഷിക്കുന്ന വിഷു പ്രത്യാശയുടെയും സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും പ്രതീകമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. വരാനിരിക്കുന്ന വർഷം നിങ്ങളുടെ എല്ലാ അഭിലാഷങ്ങളും നിറവേറ്റുന്ന ഒന്നായിരിക്കട്ടെ എന്ന് ഞാൻ പ്രാർഥിക്കുന്നു.

ഏവർക്കും മികച്ച ആരോഗ്യം ഉണ്ടാകട്ടെ എന്നും ഞാൻ ആശംസിക്കുന്നു. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ഐക്യത്തിന്റെ, പ്രതീകമാണ് വിഷു. ഇത് നമ്മുടെ കർഷകരുടെ പരിശ്രമങ്ങളെ ആദരിക്കുന്ന വേള കൂടിയാണ്. വ്യക്തികൾ തമ്മിലുള്ള ബന്ധം ഈ ഉത്സവം ദൃഢമാക്കുന്നു എന്നത് ഏറെ മനോഹരമാണ്. വരുന്ന വർഷം എല്ലാവർക്കും സന്തോഷവും സമാധാനവും വിജയവും ഉണ്ടാകട്ടെ എന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ആശംസിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അതിരപ്പിള്ളിയിൽ മസ്തകത്തില്‍ മുറിവേറ്റ കൊമ്പനെ മയക്കുവെടിവച്ച് തുടർചികിത്സയ്ക്ക് കൊണ്ടുപോയി

അതിരപ്പള്ളി : മസ്തകത്തില്‍ പരിക്കേറ്റ നിലയില്‍ അതിരപ്പള്ളി പ്ലാന്റേഷൻ എസ്റ്റേറ്റിൽ കണ്ട കൊമ്പനെ മയക്കുവെടിവച്ച് വീഴ്ത്തി .ഡോ.അരുൺ സഖറിയയുടെ നേതൃത്വത്തിലാണ് വെടി വച്ചത് .നിലത്തുവീണ ആനയ്ക്ക് പ്രാഥമിക ചികിത്സ നൽകിയ ശേഷം കുങ്കിയാനകളുടെ...

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സമാപനം: വ്യാഴാഴ്ച പോളിംഗ് ബൂത്തിലേക്ക്

കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത്  മൂന്ന് മുന്നണികളും നടത്തിയ പ്രചാരണ പ്രവർത്തനങ്ങൾക്ക് തിരശ്ശീല വീണു. വൈകിട്ട്  6 മണിക്ക് കൊട്ടിക്കലാശത്തോടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സമാപനമായത്. ഇനി വ്യാഴാഴ്ച പോളിംഗ് ബൂത്തിൽ എത്തും. എല്‍ഡിഎഫ് തുടര്‍ഭരണം...
- Advertisment -

Most Popular

- Advertisement -