ആലപ്പുഴ : ആലപ്പുഴ നഗരസഭ പരിധിയിലെ കോടതി പാല നിർമ്മാണ പ്രവർത്തികളുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച്ച കുടിവെള്ള വിതരണം മുടങ്ങും. വടികാട്, കാപ്പിൽ മുക്ക് , ചാത്തനാട്, വഴിച്ചേരി, ആലിശ്ശേരി, പഴവങ്ങാടി ക്വാർട്ടേഴ്സ്, പഴവങ്ങാടി ജംഗ്ഷൻ എന്നീ പമ്പ് ഹൗസുകളിൽ നിന്നുള്ള ജലവിതരണമാണ് മുടങ്ങുന്നത്.






