ചെങ്ങന്നൂര്‍: ഭാരതീയ മസ്ദൂര്‍ സംഘ് ഇരമല്ലിക്കര അസംഘടിത യൂണിറ്റിന്റെ സ്വയംതൊഴില്‍ സംരംഭമായ സിദ്ധി സ്വയംസഹായ സംഘത്തിന്റെ തണ്ണിമത്തന്‍ കൃഷിയുടെ ആദ്യഘട്ട വിളവെടുപ്പ് ബിഎംഎസ് മേഖല പ്രസിഡന്റ് മധു കരിപ്പാലില്‍ നിര്‍വഹിച്ചു.
വര്‍ഷങ്ങളായി തരിശ് കിടന്ന 50 സെന്റ് പുരയിടത്തിലാണ് കൃഷി ഇറക്കിയത്. ജനുവരി 14നു ആരംഭിച്ച കൃഷി നൂറുമേനി വിളവ് ലഭിച്ചു. തിരുവന്‍വണ്ടൂര്‍ കൃഷിവികസന ഓഫിസര്‍ ശ്രീഹരി, അസി. കൃഷി ഓഫീസര്‍ സജീവ് കുമാര്‍, ബിഎംഎസ് മേഖല ജോ സെക്രട്ടറിമാരായ ബിനുകുമാര്‍, ബി. ദിലീപ്, രമേശ്കുമാര്‍, ഹരികുമാര്‍, സുനില്‍കുമാര്‍, അജയകുമാര്‍ സുരേഷ് കുമാര്‍ അംബീരത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
വിവിധ തരം പച്ചക്കറികൾ കൃഷി ചെയ്യുവാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങുമെന്ന് ഭാരവാഹികൾ അറിയിച്ചു.