വയനാട് : വയനാട്ടിലെ വിവിധ സ്ഥലങ്ങളിലുണ്ടായ പ്രകമ്പനങ്ങൾ ഭൂചലനമല്ലെന്ന് നാഷനല്‍ സെന്‍റര്‍ ഫോര്‍ സീസ്മോളജി വിദഗ്ധര്‍. കേരളത്തില്‍ സ്ഥാപിച്ചിട്ടുള്ള ഒരു ഭൂകമ്പമാപിനിയിലും കേരളത്തിലോ വയനാട്ടിലോ ഭൂചലനം രേഖപ്പെടുത്തിയിട്ടില്ല.വയനാട്ടിലും മറ്റു ജില്ലകളിലും ഉണ്ടായെന്ന് പറയപ്പെടുന്ന പ്രകമ്പനം ഭൂമി പാളികളുടെ നീക്കമാണെന്നും ഉരുള്‍പൊട്ടലുണ്ടായ ഇടങ്ങളില്‍ ഇത് സ്വാഭാവികമാണെന്നും ദേശീയ സീസ്മോളജി സെന്റര്‍ ഡയറക്ടര്‍ ഒ പി മിശ്ര അറിയിച്ചു.
വെള്ളിയാഴ്ച രാവിലെയോടെയാണ് വയനാട്ടിലെ വിവിധ ഭാഗങ്ങളില്‍ ഭൂമിക്കടിയില്‍നിന്ന് ശബ്ദവും മുഴക്കവും കേട്ടതായി നാട്ടുകാര്‍ അറിയിച്ചത്. കോഴിക്കോട്ടും മലപ്പുറത്തും പാലക്കാടും സമാനമായ രീതിയില്‍ ശബ്ദം കേട്ടതായി നാട്ടുകാര്‍ പറയുന്നുണ്ട്.