Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsവയനാട് ഉരുൾപൊട്ടൽ...

വയനാട് ഉരുൾപൊട്ടൽ : ദേശീയ ഭൗമശാസ്ത്ര പഠനകേന്ദ്രത്തിലെ വിദഗ്ധ സംഘം ഇന്നെത്തും

വയനാട് : വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരല്‍മല മേഖലകളില്‍ ദേശീയ ഭൗമശാസ്ത്ര പഠനകേന്ദ്രത്തിലെ വിദഗ്ധ സംഘം ഇന്നെത്തും .മുതിർന്ന ശാസ്ത്രജ്ഞനായ ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ വിദഗ്ധസംഘമാണ് പ്രദേശത്ത് പരിശോധന നടത്തുന്നത് .

ദുരന്തപ്രദേശത്തെയും സമീപ മേഖലകളിലെയും അപകടസാധ്യത വിലയിരുത്തുന്ന സംഘം ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് സര്‍ക്കാരിനു നൽകും. വിദഗ്ധ സംഘത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ചായിരിക്കും ദുരന്ത ബാധിതരുടെ പുനരധിവാസവും ദുരന്ത പ്രദേശങ്ങളിലെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളും തീരുമാനിക്കുന്നത്.

ദുരന്തബാധിതർക്കായുള്ള താൽക്കാലിക പുനരധിവാസം ഓഗസ്റ്റിൽ തന്നെ പൂർത്തിയാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രിസഭാ ഉപസമിതി അംഗങ്ങളായ കെ.രാജനും ഒ.ആർ. കേളുവും വാർത്താസമ്മേളനത്തിൽ അറിച്ചിരുന്നു. അതേസമയം ,ചാലിയാറിൽ ജനകീയ പങ്കാളിത്തത്തോടെ ഇന്നും തെരച്ചിൽ നടത്തുകയാണ് .ഇന്നലെ ചാലിയാറില്‍ നിന്ന് ഒരു മൃതദേഹവും ശരീരഭാഗങ്ങളും കണ്ടെടുത്തിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സിൽവർ ജൂബിലി ആഘോഷവും പൊതു സമ്മേളനവും

തിരുവല്ല: ഇരവിപേരൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആൽഫ ഹോം ചർച്ചസിന്റെ സിൽവർ ജൂബിലി ആഘോഷവും പൊതു സമ്മേളനവും നടന്നു.  ആന്റോ ആന്റണി എംപി  ഉത്‌ഘാടനം  നിർവഹിച്ചു. പ്രസിദ്ധ സുവിശേഷകൻ പാസ്റ്റർ  കെ എ എബ്രഹാം...

റെയിൽവേ ഗേറ്റ് അടച്ചിടും

ആലപ്പുഴ : ഹരിപ്പാട് റെയിൽവേ സ്റ്റേഷനുവടക്ക് വശത്തുള്ള ലെവൽ ക്രോസ് നമ്പർ 122 (ടെമ്പിൾ ഗേറ്റ്) സെപ്റ്റംബർ 29 ന് വൈകിട്ട് ആറ് മണി മുതൽ സെപ്റ്റംബർ 30 ന് വൈകിട്ട് ആറ്...
- Advertisment -

Most Popular

- Advertisement -