Sunday, December 21, 2025
No menu items!

subscribe-youtube-channel

HomeNewsവയനാട് പുനരധിവാസം...

വയനാട് പുനരധിവാസം : മാധ്യമങ്ങൾ കുറച്ചുകൂടി ഉത്തരവാദിത്തം കാണിക്കണം : ഹൈക്കോടതി

കൊച്ചി : വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾ കുറച്ചുകൂടി ഉത്തരവാദിത്തം കാണിക്കണമെന്ന് ഹൈക്കോടതി. പുനരധിവാസവുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾ തെറ്റായ വാർത്തകൾ നൽകിയെന്നും കോടതിയിടപെട്ട് നിയന്ത്രിക്കണമെന്നും സംസ്ഥാന സർക്കാറിന്റെ ആവശ്യത്തിലാണ് കോടതി നിർദേശം.

അഭിപ്രായപ്രകടനത്തിനുള്ള സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ടെന്നും മാധ്യമങ്ങളെ നിയന്ത്രിക്കുന്നില്ലെന്നും എന്നാൽ മാധ്യമങ്ങൾ കുറച്ചുകൂടി ഉത്തരവാദിത്തം കാണിക്കണമെന്നും കോടതി നിർദേശിച്ചു.സർക്കാർ തയാറാക്കി സമർപ്പിച്ച എസ്റ്റിമേറ്റ് തുകയെ ചെലവാക്കിയ തുകയുമായി ബന്ധപ്പെടുത്തി വാർത്ത പ്രചരിപ്പിച്ചുവെന്നും ഇത് പുനരധിവാസ പ്രവർത്തനങ്ങളെ ബാധിച്ചുവെന്നും സർക്കാർ കോടതിയെ അറിയിച്ചു. അടുത്ത വെള്ളിയാഴ്ച കേസ് വീണ്ടും പരിഗണിക്കും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വയനാട് : തിരച്ചിൽ ഇന്നും തുടരുന്നു

വയനാട് : ഉരുൾപൊട്ടൽ  ദുരന്തത്തിന്റെ ഒൻപതാം ദിവസമായ ഇന്നും കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു .നേരത്തെ പരിശോധന നടത്തിയ ഇടങ്ങളിൽ വീണ്ടും വിശദമായ പരിശോധന നടത്തും. വിവിധ വകുപ്പുകളുടെ മേധാവിമാർ ചേർന്നാണ് പരിശോധന...

ബിലീവേഴ്‌സ് ചര്‍ച്ചിന്റെ  പരാതിയില്‍ യുട്യൂബ് ചാനലിന് എതിരേ കേസ്

തിരുവനന്തപുരം : പണം തട്ടാനും വ്യാജവാര്‍ത്തകള്‍ നല്‍കി വിശ്വാസികള്‍ക്കിടയില്‍ കലാപം ഉണ്ടാക്കാനും ശ്രമിച്ചുവെന്ന ബിലീവേഴ്‌സ്  ഈസ്‌റ്റേണ്‍ ചര്‍ച്ചിന്റെ പരാതിയില്‍ യുട്യൂബ് ചാനലിനും ഉടമയ്ക്കും ജീവനക്കാരനുമെതിരേ കേസ്.  ഐടുഐ ന്യൂസ്, ഉടമ സുനില്‍ മാത്യു,...
- Advertisment -

Most Popular

- Advertisement -