Sunday, December 21, 2025
No menu items!

subscribe-youtube-channel

HomeNewsഓട്ടോറിക്ഷകളെ പറ്റി...

ഓട്ടോറിക്ഷകളെ പറ്റി വ്യാപക പരാതി: മോട്ടോർ വാഹന വകുപ്പിന്റെ മിന്നൽ പരിശോധന

തിരുവല്ല:  താലൂക്കിലെ വിവിധ സ്റ്റാൻറ്റുകളിൽ സർവീസ് നടത്തുന്ന ഓട്ടോറിക്ഷ ഡ്രൈവർമാർ ഹൃസ്വദൂര യാത്രകൾ നിരസ്സിക്കുക, അമിതചാർജ് ഈടാക്കുക, ഫെയർ മീറ്റർ ഉപയോഗിക്കാതിരിക്കുക സ്ത്രീ യാത്രക്കാരോട് അപമര്യാദയായി പെരുമാറുക തുടങ്ങി  ദിനംപ്രതി വ്യാപക പരാതികൾ ഉയർന്നതിനെ തുടർന്ന് പത്തനംതിട്ട ആർ റ്റി ഒ  അൻസാരി, എൻഫോർസ് മെൻ്റ് ആർ റ്റി ഒ  അജിത്ത് കുമാർ, തിരുവല്ല ജോയിൻ്റ് ആർ റ്റി ഒ ഡാനിയേൽ സ്റ്റീഫൻ എന്നിവരുടെ നിർദ്ദേശ പ്രകാരം തിരുവല്ലയിലും പരിസര പ്രദേശത്തേയും ഓട്ടോ റിക്ഷാ സ്റ്റാൻ്റുകളിൽ  മോട്ടോർ വാഹന ഉദ്യോഗസ്ഥർ മിന്നൽ പരിശോധന നടത്തിയത്.

ബുധനാഴ്ച രാവിലെ മുതൽ തന്നെ വിവിധ സ്റ്റാൻറ്റുകളിൽ എത്തി  വാഹനങ്ങളെ നിരീക്ഷിച്ചു. തുടർന്ന് വീഴ്ച വരുത്തിയ ഇരുപതോളം വാഹനങ്ങൾക്കെതിരെ നടപടിയെടുത്തു.

യൂണിഫോം ഇല്ലാതെയും മതിയായ രേഖകൾ ഇല്ലാതെയും വാഹനം ഓടിച്ച വിവിധ ഡ്രൈവർമാർക്കെതിരെ കേസ് ചാർജ് ചെയ്തു. ഫെയർ മീറ്റർ പ്രവർത്തിപ്പിക്കാതെ സർവ്വീസ് നടത്തിയ 12 വാഹനങ്ങൾക്കെതിരെയും നടപടി സ്വീകരിച്ചു.

ഓട്ടോ സ്റ്റാൻഡിൽ എത്തിയ യാത്രക്കാരോട് അവരുടെ യാത്രാനുഭവങ്ങൾ ചോദിച്ചറിഞ്ഞു. തിരുവല്ല സബ് ആർടി ഓഫീസിലെയും പത്തനംതിട്ട എൻഫോഴ്സ്മെൻ്റ് ആർടിഒയിലെയും ഉദ്യോഗസ്ഥരായ എ.എം.വി.ഐ മാരായ  ധനുമോൻ ജോസഫ്, ശ്രീ. ജയറാം,  മനുമോൻ , എൻഫോർസ്മെൻ്റ് വിഭാഗം ഉദ്യോഗസ്ഥരായ സ്വാതി ദേവ് , ശങ്കർ, ഷമീർ, മനു വിശ്വനാദ് എന്നിവരടങ്ങുന്ന സംഘം സംയുക മായാണ് പരിശോധന നടത്തിയത്.

തുടർന്നുള്ള ദിവസങ്ങളിലും വാഹന പരിശോധന കർശനമാക്കുമെന്നും, അമിത ചാർജ്ജ് വാങ്ങുന്ന ഓട്ടോറിക്ഷകളുടെ പെർമിറ്റ് റദ്ദാക്കുന്നതടക്കമുള്ള കർശ്ശന നടപടികൾ സ്വീകരിക്കുമെന്നും തിരുവല്ല ജോയിൻ് ആർ.റ്റി.ഒ. അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശബരിമല മേൽശാന്തിമാരുടെ തിരഞ്ഞെടുപ്പിനുള്ള അഭിമുഖം 25 മുതൽ

പത്തനംതിട്ട: വരുന്ന സീസണിലെ ശബരിമല, മാളികപ്പുറം മേൽശാന്തിമാരുടെ തിരഞ്ഞെടുപ്പുകൾക്കുള്ള അഭിമുഖം 25, 26 തീയതികളിൽ തിരുവനന്തപുരത്ത് ദേവസ്വം ബോർഡ് ആസ്ഥാനത്ത് നടക്കും. അഭിമുഖത്തിന് ശേഷം തുലാമാസം 1 ന് സന്നിധാനത്ത് നടക്കുന്ന നറുക്കെടുപ്പിലൂടെ...

തിരുവനന്തപുരം മൃഗശാലയില്‍ കടുവയുടെ ആക്രമണത്തിൽ ജീവനക്കാരന് പരിക്ക്

തിരുവനന്തപുരം : മൃഗശാല ജീവനക്കാരനെ കടുവ ആക്രമിച്ചു. കൂട് വൃത്തിയാക്കുന്നതിനിടെ സൂപ്പർവൈസർ രാമചന്ദ്രനെയാണ് കടുവ ആക്രമിച്ചത്. നെറ്റിക്കാണ് രാമചന്ദ്രന് പരിക്കേറ്റത്. നാലു തുന്നലുണ്ട്. വയനാട് നിന്നും തിരുവനന്തപുരത്തേക്ക് കൊണ്ടു വന്ന ആറു വയസ്സുള്ള...
- Advertisment -

Most Popular

- Advertisement -