Tuesday, March 24, 2026
No menu items!

subscribe-youtube-channel

HomeNewsസംസ്ഥാനത്ത് പരക്കെ...

സംസ്ഥാനത്ത് പരക്കെ മഴ തുടരും : 6 ജില്ലകളിൽ യെലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് പരക്കെ മഴ തുടരും. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കു സാധ്യതയുണ്ട്. കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്,കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്.നാളെ കോഴിക്കോട് മുതൽ കാസർകോട് വരെയുള്ള നാലു ജില്ലകളിൽ യെലോ അലർട്ടാണ്.

മധ്യകേരളം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെയായി ന്യൂനമർദ്ദപാത്തി നിലനിൽക്കുന്നുണ്ട്. മൺസൂൺ പാത്തിയും സജീവമാണ്. ഇതിന്റെ സ്വാധീനഫലമായാണ് മഴ തുടരുന്നത്.കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മഴ പെയ്ത പ്രദേശങ്ങളിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്കു സാധ്യതയുണ്ട്. കള്ളക്കടൽ മുന്നറിയിപ്പുമുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വിൽപ്പനയ്ക്കായി കടത്തിയ രണ്ടു കിലോയോളം കഞ്ചാവുമായി യുവാക്കൾ പിടിയിൽ

തിരുവല്ല : വിൽപ്പനയ്ക്കായി കടത്തിക്കൊണ്ടുവന്ന കഞ്ചാവുമായി രണ്ട് യുവാക്കളെ പുളിക്കീഴ് പോലീസും ഡാൻസാഫ് സംഘവും ചേർന്ന് പിടികൂടി. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരം കൈമാറിയതിനെ തുടർന്ന് സംയുക്തനീക്കത്തിലാണ് ഇവർ കുടുങ്ങിയത്. കോട്ടയം...

Kerala Lotteries Results : 23-06-2025 Bhagyathara BT-8

1st Prize : ₹1,00,00,000/- BZ 709241 (MOOVAATTUPUZHA) Consolation Prize ₹5,000/- BN 709241 BO 709241 BP 709241 BR 709241 BS 709241 BT 709241 BU 709241 BV 709241 BW...
- Advertisment -

Most Popular

- Advertisement -