കോന്നി: കാട്ടാനശല്യം രൂഷമാകുന്നുവെന്ന പരാതിയിൽ വനം വകുപ്പ് അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് തവളപ്പാറയിൽ നാട്ടുകാർ വനപാലകരെ തടഞ്ഞു. പരാതി സംബന്ധിച്ച് അന്വേഷണം നടത്താനെത്തിയ വനപാലകരെയാണ് നാട്ടുകാർ തടഞ്ഞത്.
പ്രദേശത്ത് നാളുകളായി തുടരുന്ന കാട്ടാന ശല്യത്തിന് പരിഹാരം കാണണമെനാവശ്യപ്പെട്ടാണ് നാട്ടുകാർ ഇന്ന് റോഡിലിറങ്ങി പ്രതിഷേധം സംഘടിപ്പിച്ചത്. ഇവിടെ സോളർ വേലി ഉണ്ടെങ്കിലും ഫലപ്രദമല്ലെന്നാണ് നാട്ടുകാരുടെ പരാതി. കാട്ടാനശല്യം കാരണം നശിക്കുന്ന കാർഷിക വിളകൾക്ക് ആനുപാതികമായ നഷ്ടപരിഹാരം ലഭിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. സർക്കാരിൻ്റെ സംരക്ഷണം ആവശ്യപ്പെട്ടാണ് നാട്ടുകാർ ഇന്ന് വനപാലകരെ തടഞ്ഞത്






