തൃശ്ശൂർ : മുൻ ഭർത്താവ് യുവതിയെ നടുറോഡിൽ വച്ച് കുത്തിവീഴ്ത്തി. കൊട്ടേക്കാട് സ്വദേശി ബബിത (28)യ്‌ക്കാണ് കുത്തേറ്റത്.മുൻ ഭർത്താവ് കേച്ചേരി സ്വദേശി ലെസ്റ്റിനാണ് യുവതിയെ ആക്രമിച്ചത്. ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു സംഭവം .
പുതുക്കാട് സെന്ററിലൂടെ പോകുകയായിരുന്ന ബബിതയെ ലെസ്റ്റിൻ തടഞ്ഞു നിർത്തുകയും വാക്കുതർക്കത്തെത്തുടർന്ന് ഇയാൾ ബബിതയെ കത്തി ഉപയോഗിച്ച് കുത്തുകയുമായിരുന്നു.ഒൻപതുതവണ യുവതിക്ക് കുത്തേറ്റു .ഗുരുതരമായ പരിക്കേറ്റ യുവതിയെ ഓട്ടോ ഡ്രൈവർമാരും വഴിയാത്രക്കാരും ചേർന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.സംഭവത്തിന് ശേഷം പ്രതി സ്വയം പൊലീസിൽ കീഴടങ്ങി.മൂന്നുവർഷം മുമ്പാണ് ഇരുവരും ബന്ധം പിരിഞ്ഞത്.