Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമലയിൽ നെയ്യഭിഷേകം...

ശബരിമലയിൽ നെയ്യഭിഷേകം നാളെ  കൂടി: 19 വരെ ഭക്തർക്ക് ദർശനം

ശബരിമല: മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ഭഗവാനുള്ള നെയ്യഭിഷേകം നാളെ (18) രാവിലെ 11 ന് അവസാനിക്കും. തുടര്‍ന്ന് പന്തളം രാജപ്രതിനിധിയുടെ സാന്നിദ്ധ്യത്തില്‍ കളഭാഭിഷേകം നടക്കും. ദീപാരാധനയ്ക്ക് ശേഷം പടിപൂജയുണ്ട്. രാത്രി കളമെഴുത്തും വിളക്കെഴുന്നള്ളിപ്പും ശരംകുത്തിയിലേക്കാണ് എഴുന്നള്ളിപ്പ്.

ജനുവരി 19 ന് കുറച്ച് ദ്രവ്യങ്ങളുടെ അഭിഷേകം മാത്രമാണ് ഉണ്ടാവുക. അന്ന് രാത്രി വരെയാണ് ഭക്തര്‍ക്ക് ദര്‍ശനം. രാത്രി അത്താഴപൂജയ്ക്ക് ശേഷം പന്തളം രാജപ്രതിനിധിയുടെ സാന്നിദ്ധ്യത്തില്‍ മാളികപ്പുറത്ത് ഗുരുതി നടക്കും. ഭഗവാന്റെ ഭൂതഗണങ്ങള്‍ക്കും മലദൈവങ്ങള്‍ക്കുമാണ് ഗുരുതി.

ജനുവരി 20 ന് രാജപ്രതിനിധിക്ക് മാത്രമാണ് ദര്‍ശനം. ഗണപതിഹോമത്തിന് ശേഷം ശബരിമല മേല്‍ശാന്തി അയ്യപ്പ വിഗ്രഹത്തില്‍ വിഭൂതിയഭിഷേകം നടത്തി ഹരിവരാസനം ചൊല്ലി നട അടയ്ക്കും. തിരുവാഭരണ പേടകം വഹിച്ച് പന്തളം സ്രാമ്പിക്കല്‍ കൊട്ടാരത്തിലേക്കുള്ള തിരുവാഭരണഘോഷ യാത്രയും രാവിലെ ആരംഭിക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കെഎസ്ഇബി ഇലക്ട്രിസിറ്റി വർക്കർ തസ്തികയിലേക്ക് പിഎസ്‌സി വിജ്ഞാപനം

തിരുവനന്തപുരം: കെഎസ്ഇബി ഇലക്ട്രിസിറ്റി വർക്കർ തസ്തികയിലേക്ക് പിഎസ്‌സി വിജ്ഞാപനം പുറത്ത്. എല്ലാ ജില്ലകളിലുമായിട്ടാണ് 985 ഒഴിവുകളിലേക്ക് നിയമനം നടത്തുക. ഉദ്യോഗാർത്ഥികൾക്ക് ഈ തസ്തികകളിലേക്ക് ഓൺലൈനായി ഇപ്പോൾ അപേക്ഷിക്കാൻ കഴിയും. 2026 ജൂൺ 3...

ശബരിമല മകരവിളക്ക് 14ന് : തിരുവാഭരണ ഘോഷയാത്ര ഇന്ന് പുറപ്പെടും

പന്തളം : ശബരിമല മകരവിളക്കിന് അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണങ്ങളുമായിട്ടുള്ള  ഘോഷയാത്ര പന്തളം വലിയ കോയിക്കല്‍  ക്ഷേത്രത്തില്‍ നിന്നും ഇന്ന് പുറപ്പെടും. രാജപ്രതിനിധി പുണര്‍തം നാള്‍ നാരായണ വര്‍മയാണ് നയിക്കുക. ജനുവരി 14നാണ് മകര ജ്യോതിയും...
- Advertisment -

Most Popular

- Advertisement -