എടത്വ : തലവടി സി.എം.എസ് ഹൈസ്ക്കൂളിൽ പൂർവ്വവിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തിൽ അത്യാധുനിക സൗകര്യങ്ങൾ ഉൾപ്പെടുത്തി സജ്ജമാക്കുന്ന പ്രീ പ്രൈമറി ഡേ കെയർ പ്രോജക്ടായ ‘വണ്ടർ ബീറ്റ്സ് ‘ ഉത്ഘാടന ചടങ്ങ് 26ന് 9 മണിക്ക് രക്ഷാധികാരി സിഎസ്ഐ സഭാ മുൻ മോഡറേറ്റർ ബിഷപ്പ് തോമസ് കെ ഉമ്മൻ നിർവഹിക്കും.റവ. തോമസ് നോർട്ടൺ നഗറിൽ നടക്കുന്ന ചടങ്ങിൽ ഫോർമർ സ്റ്റുഡന്റസ് അസോസിയേഷന്‍ പ്രസിഡന്റ് പ്രസിഡന്റ് റവ. മാത്യൂ ജിലോ നൈനാൻ അധ്യക്ഷത വഹിക്കും.
ലോഗോ പ്രകാശനം 12ന് രാവിലെ 10.30ന് തലവടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ സന്തോഷ് നിർവഹിക്കും.വൈസ് പ്രസിഡന്റ് എടത്വ ഗ്രാമപഞ്ചായത്ത് അംഗം ബെറ്റി ജോസഫ് മുഖ്യ പ്രഭാഷണം നടത്തും.
28ന് 3 മണിക്ക് പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ ക്രിസ്തുമസ് പുതുവത്സര സംഗമം പ്രസിഡന്റ് റവ. മാത്യൂ ജിലോ നൈനാൻ ഉദ്ഘാടനം ചെയ്യും. ഹെഡ്മാസ്റ്റർ റെജിൽ സാം മാത്യൂ അധ്യക്ഷത വഹിക്കും. ജിബി ഈപ്പൻ, അഡ്വ എംആർ സുരേഷ്കുമാർ എന്നിവർ കൺവീനർമാരായി സംഘാടക സമിതി ക്രമീകരണങ്ങൾക്ക് നേതൃത്വം നല്കുന്നതായി ഫോർമർ സ്റ്റുഡന്റസ് അസോസിയേഷന്‍ ജനറൽ സെക്രട്ടറി ഡോ.ജോൺസൺ വി ഇടിക്കുള , ട്രഷറാർ എബി മാത്യു എന്നിവർ അറിയിച്ചു.
1841 ൽ സ്ഥാപിതമായ തലവടി കുന്തിരിക്കല്‍ സിഎംഎസ് സ്ക്കൂള്‍ 1983 ലാണ് ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടത് .2023ൽ പ്രഥമ മെഗാ പൂർവ്വ വിദ്യാർത്ഥി ആഗോള സംഗമം നടന്നു.