അടൂർ: ലോക ഹൃദയ ദിനാചരണത്തിന്റെ ഭാഗമായി ലൈഫ് ലൈൻ ആശുപത്രിയിൽ ഹൃദയാഘാതത്തെ തിരിച്ചറിയാനും അതിനെ നേരിടാനും സഹായിക്കുന്ന ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആനന്ദ് ആർ, ഐ പി എസ് ഉദ്ഘടനം നിർവഹിച്ചു. ലൈഫ് ലൈൻ ചെയർമാൻ ഡോ എസ് പാപ്പച്ചൻ അധ്യക്ഷത വഹിച്ചു.
ഹൃദയം പ്രത്യേക പരിഗണ നൽകി നാം പരിപാലിക്കേണ്ടതാണെന്നു ആനന്ദ് ഐ പി എസ് പറഞ്ഞു. ഭക്ഷണ കാര്യത്തിലെന്നല്ല എല്ലാ കാര്യത്തിലും മിതത്വം പാലിച്ച് ചിട്ടയായ ജീവിതം നയിക്കുവാൻ നാം സന്നദ്ധമാകണമെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു. എന്തുണ്ടായാലും ആരോഗ്യമില്ലെങ്കിൽ ഒരു കാര്യവുമില്ല എന്നദ്ദേഹം ചൂണ്ടിക്കാട്ടി.
അടൂർ ഡിവൈഎസ്പി ജി സന്തോഷ്‌കുമാർ മുഖ്യ പ്രഭാഷണം നടത്തി. ലൈഫ് ലൈൻ കാർഡിയോളജി വിഭാഗം മേധാവി ഡോ സാജൻ അഹമ്മദ് ഇസഡ് ലോക ഹൃദയ ദിന ദൂത് നൽകി. ജീവൻ രക്ഷിക്കുന്നതിന് സി പി ആർ എന്നതിന്റെ പ്രസക്തിയെക്കുറിച്ച് സീനിയർ കാർഡിയോളജിസ്റ്റ് ഡോ സന്ദീപ് ജോർജ് വില്ലോത്ത് വിശദീകരിച്ചു.
മെഡിക്കൽ ഡയറക്ടർ ഡോ മാത്യൂസ് ജോൺ, സീനിയർ കാര്ഡിയോളജിസ്റ്റ് ഡോ ചെറിയാൻ ജോർജ്, സിഇഒ ഡോ ജോർജ് ചാക്കച്ചേരി, സീനിയർ അഡ്മിനിസ്ട്രേറ്റർ വി വിജയകുമാർ എന്നിവർ പ്രസംഗിച്ചു.