മലപ്പുറം : മലപ്പുറത്തെ സ്‌കൂളില്‍ ഇരുപതിലേറെ കുട്ടികള്‍ക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതോടെ സ്‌കൂൾ അടച്ചു. കൊണ്ടോട്ടി പുളിക്കൽ പഞ്ചായത്തിലെ അരൂര്‍ എഎംയുപി സ്കൂളാണ് 27-ാം തീയതി വരെ അടച്ചിടാൻ തീരുമാനിച്ചത്. കരടുകണ്ടം, പുതിയോടത്ത് പറമ്പ്, അരൂർ മേഖലകളിലെ കുട്ടികൾക്കാണ് മഞ്ഞപ്പിത്തം ബാധിച്ചത്.പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി നൂറോളം പേർ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലാണ്. മഞ്ഞപ്പിത്തം പടരുന്ന സാഹചര്യത്തിൽ പ്രദേശത്തെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയതായി ആരോഗ്യപ്രവർത്തകർ അറിയിച്ചു.