പത്തനംതിട്ട : ലോകത്തിന് ഭാരതം സംഭാവന ചെയ്ത മഹത്തായ ചര്യയാണ് യോഗയെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ വി എ സൂരജ് പറഞ്ഞു. നരേന്ദ്രമോദി സർക്കാരിന്റെ നേതൃത്വത്തിൽ കഴിഞ്ഞ പത്തു വർഷങ്ങൾ കൊണ്ട് യോഗ ലോകത്തിന്റെ എല്ലാ മുക്കിനും മൂലയിലും വരെ പ്രചരിപ്പിക്കപ്പെട്ടു വെന്നും, ലോകത്തെ കാർന്നു തിന്നുന്ന ജീവിത ശൈലീ രോഗങ്ങൾക്ക് ഭാരതത്തിന്റെ ഔഷധമാണ് യോഗയെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി പത്തനംതിട്ട മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച യോഗാ ദിനാചരണം പത്തനംതിട്ട പെൻഷൻ ഭവൻ ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് സൂരജ് ഇലന്തൂർ അധ്യക്ഷത വഹിച്ചു. ആർട്ട് ഓഫ് ലിവിങ്ങ് യോഗാചാര്യൻ ജി പ്രകാശ് യോഗാ ക്‌ളാസുകൾ നയിച്ചു.
ബിജെപി ജില്ലാ സെക്രട്ടറിമാരായ സലീംകുമാർ കല്ലേലി,ബിന്ദു പ്രകാശ്, റോയ് മാത്യു, മണ്ഡലം ജനറൽ സെക്രട്ടറി പി എസ് പ്രകാശ്, സംസ്ഥാന കമ്മറ്റി അംഗം ഐശ്വര്യ ജയചന്ദ്രൻ, സംസ്ഥാന കൗൺസിൽ അംഗം കെ കെ ശശി, നേതാക്കളായ സുമാ രവി, സുരേഷ് പുളിവേലിൽ,പി എസ് മനോജ് കുമാർ, കൃഷ്ണൻകുട്ടി നായർ, ശ്രീവിദ്യ സുഭാഷ്, പ്രിയ സതീഷ്, പ്രകാശ് കൂടല്ലി തുടങ്ങിയവർ നേതൃത്വം നൽകി.