താമരശ്ശേരി : കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് പിടിയിൽ.ഇന്നലെ ബംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേയ്ക്ക് വന്ന ബസിലാണ് സംഭവം. യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ തൊടുപുഴ സ്വദേശി ഫൈസലിനെ താമരശേരി പൊലീസ് അറസ്റ്റു ചെയ്തു.
ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവം.ഇയാൾ തൊട്ടടുത്ത സീറ്റിലിരുന്ന യുവതിയെ നിരന്തരമായി ശല്യപ്പെടുത്തിയതോടെ ബസ് കണ്ടക്ടറോട് യുവതി പരാതി പറയുകയായിരുന്നു.തുടർന്ന് ബസ് താമരശ്ശേരി പൊലീസ് സ്റ്റേഷനിലെത്തി പ്രതിയെ പൊലീസിനു കൈമാറി.