Sunday, February 23, 2025
No menu items!

subscribe-youtube-channel

HomeNewsഹോം ഗാർഡിനെ...

ഹോം ഗാർഡിനെ മർദ്ദിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ

പത്തനംതിട്ട : ഗതാഗത നിയന്ത്രണഡ്യൂട്ടി ചെയ്തുവന്ന ഹോം ഗാർഡിനെ മർദ്ദിക്കുകയും  ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്ത നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ പത്തനംതിട്ട പോലീസ് പിടികൂടി. കുമ്പഴ വരുവാതിൽ വീട്ടിൽ ജിന്റോ ജോർജ്(39)ആണ് അറസ്റ്റിലായത്.

പത്തനംതിട്ട ട്രാഫിക് എൻഫോഴ്‌സ്‌മെന്റ് യൂണിറ്റിലെ ഹോം ഗാർഡ് ഷിബു കുര്യന് ചൊവ്വ വൈകിട്ട് മൂന്നേകാലിന് കുമ്പഴയിൽ വച്ചാണ് മർദ്ദനമേറ്റത്. കുമ്പഴ ട്രാഫിക് പോയിന്റിൽ സെക്കന്റ്‌ ടേൺ ഡ്യൂട്ടിക്കിടെയായിരുന്നു മദ്യലഹരിയിലെത്തിയ യുവാവിന്റെ പരാക്രമം.

യാതൊരു പ്രകോപനവുമില്ലാതെ അസഭ്യം വിളിച്ചുകൊണ്ടു ഷിബുവിന്‌ നേരെ കയ്യേറ്റത്തിനു മുതിർന്നത്. ഒഴിഞ്ഞുമാറിയപ്പോൾ വീണ്ടും അസഭ്യവർഷം നടത്തുകയും, കഴുത്തിന് കുത്തിപ്പിടിച്ച് തള്ളി താഴെയിടുകയുമായിരുന്നു. തുടർന്ന്, യൂണിഫോമിന്റെ ഇടതുവശത്തെ ഫ്ലാപ്പ് വലിച്ചുകീറി, നാഭിയിൽ ചവുട്ടി, കൈകൊണ്ട് മുഖത്തിടിച്ചു. ആളുകൾ ഇയാളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും പിന്മാറാതെ ദേഹോപദ്രവം തുടർന്ന പ്രതി, കുറച്ചുകഴിഞ്ഞു സ്ഥലംവിട്ടു. ഷിബു ട്രാഫിക് എസ് ഐ യെ വിളിച്ച് വിവരം പറഞ്ഞതിനെതുടർന്ന്, പോലീസ് എത്തി പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് ഷിബുവിനെ മാറ്റി.

പത്തനംതിട്ട പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത വധശ്രമം, ദേഹോപദ്രവം ഏൽപ്പിക്കൽ  എന്നീ ക്രിമിനൽ കേസുകളിൽ ഉൾപ്പെടെ 17 കേസുകളിൽ പ്രതിയാണ് ജിന്റോ. 2011 ലെടുത്ത വധശ്രമക്കേസിൽ ഇയാളെ കോടതി അഞ്ചുവർഷത്തേക്ക് ശിക്ഷിച്ചിരുന്നു, തുടർന്ന് ഇയാൾ ജാമ്യത്തിലിറങ്ങി. ജില്ലാ പോലീസ് മേധാവി വി. ജി. വിനോദ് കുമാറിന്റെ നിർദേശാനുസരണം അന്വേഷണം ഊർജ്ജിതമാക്കിയതിനെ തുടർന്ന് പ്രതിയെ ഉടനടി പത്തനംതിട്ട പോലീസ് പിടികൂടി. കുമ്പഴ ജംഗ്ഷന് സമീപത്തു നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്

കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തിൽ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പത്തനംതിട്ട പോലീസ് ഇൻസ്‌പെക്ടർ  ഷിബുകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. സംഘത്തിൽ എസ് ഐ ജിനു, എസ് സി പി ഓ അനുരാജ്, സി പി ഓമാരായ അഭിരാജ്, വിഷ്ണു, ശ്രീലാൽ എന്നിവരാണ് ഉണ്ടായിരുന്നത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സ്കൂൾ ബസ്സിൽ കത്തിക്കുത്ത്: പ്ലസ് വൺ വിദ്യാര്‍ഥി പൊലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരം: നെട്ടയത്ത് സ്കൂൾ ബസിൽ വിദ്യാർത്ഥിയെ മറ്റൊരു വിദ്യാർത്ഥി കുത്തി പരിക്കേൽപ്പിച്ചു. ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ പ്ലസ് വൺ വിദ്യാർത്ഥിയാണ് കുത്തിയത്. പരിക്കേറ്റ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു....

പ്രവീണ്‍ നെട്ടാരു വധക്കേസ് : എറണാകുളത്ത് എൻഐഎ പരിശോധന

കൊച്ചി : കർണാടകയിലെ യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് എറണാകുളത്ത് എൻഐഎ പരിശോധന. കർണാടകയിലെ 16 കേന്ദ്രങ്ങളിലും റെയ്ഡ് നടക്കുന്നു.കേസിൽ ഒളിവിൽ കഴിയുന്നവരുടെ വിവരങ്ങൾ തേടിയാണ് എൻഐഎ പരിശോധന. 2022 ജൂലായ്...
- Advertisment -

Most Popular

- Advertisement -