കോട്ടയം : കോട്ടയം തിരുവാതുക്കലില്‍ യുവാവ് കൊല്ലപ്പെട്ടു.സംഭവത്തിൽ നഗരസഭയിലെ മുൻ കോൺഗ്രസ് കൗൺസിലർ അനിൽകുമാറും മകൻ അഭിജിത്തും പൊലീസ് പിടിയിലായി .പുതുപ്പള്ളി മാങ്ങാനം സ്വദേശി ആദർശ് (23) ആണ് കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെ രണ്ട് മണിയോടെ അനിൽകുമാറിന്റെ വീടിനു മുന്നിൽ വച്ചാണ് സംഭവം .
ലഹരിമരുന്നിനായുള്ള സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് കൊലപാതകമെന്നാണ് വിവരം. ആദർശും സുഹൃത്തുക്കളും അഭിജിത്തിന്റെ വീട്ടിലെത്തി ബഹളമുണ്ടാക്കി .തുടര്‍ന്ന് അഭിജിത്ത് കത്തിയെടുത്ത് ആദർശിനെ കുത്തുകയായിരുന്നു.ആദർശിനെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മരിച്ച ആദർശ് ലഹരി കേസുകളിൽ പ്രതിയാണ്. അഭിജിത്തിനെ കേന്ദ്രീകരിച്ചും ലഹരി കേസുകള്‍ നിലവിലുണ്ട്.






