കോഴഞ്ചേരി : ഏഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ കൂട്ടായ്മയായ മാരാമൺ കൺവെൻഷന്റെ 130-ാമത് യോഗം ഇന്ന് തുടങ്ങും. പമ്പാനദിയിലെ മാരമൺ മണൽപ്പുറത്തെ ഓലമേഞ്ഞ പന്തലിൽ 2.30-ന് മാർത്തോമ്മാ സഭ പരമാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. സുവിശേഷ പ്രസംഗസംഘം പ്രസിഡന്റ് ഡോ.ഐസക് മാർഫിലിക്സിനോസ് എപ്പിസ്കോപ്പ അധ്യക്ഷതവഹിക്കും.
അഖിലലോക സഭാ കൗൺസിൽ ജനറൽ സെക്രട്ടറി റവ. ജെറി പിള്ള (സ്വിറ്റ്സർലന്റ്), കൊളംബിയ തിയോളജിക്കൽ സെമിനാരി പ്രസിഡന്റ് റവ.വിക്ടർ അലോയോ, ഡോ.രാജ്കുമാർ രാംചന്ദ്രൻ (ഡൽഹി) എന്നിവർ പ്രസംഗിക്കും.