തിരുവല്ല: അഴിയിടത്തുചിറ ഉത്രമേൽ ഭഗവതി ക്ഷേത്രത്തിൽ 16-മത് ശ്രീമദ് ദേവീഭാഗവത നവാഹയജ്ഞം ഒക്ടോബർ 5 മുതൽ 13 വരെ നടക്കും. യജ്ഞാചാര്യൻ കല്ലിമേൽ ഗംഗാധർജി, യജ്ഞ ഹോതാവ് ബിനു നാരായണ ശർമ്മ, തട്ടക്കുടി. യജ്ഞ പൗരാണികർ ഇളമ്പൽ പ്രമോദ്, നാരങ്ങാനം ഗോപകുമാർ, പുത്തൂർ ജീവൻ എന്നിവരാണ്.
യജ്ഞവേദിയിലേക്കുള്ള ദേവീ വിഗ്രഹ ഘോഷയാത്ര 4 ന് വൈകിട്ട് 4.30ന് കാവുംഭാഗം ഏറങ്കാവ് ദേവീക്ഷേത്രത്തിൽ നിന്നും ആരംഭിച്ച് താലപ്പൊലി, വാദ്യമേള, കരകം, കലാരൂപങളുടെ അകമ്പടിയോടെ ക്ഷേത്ര സന്നിധിയിൽ എത്തിച്ചേരും. തുടർന്ന് 6 ന് ഭദ്രദീപ പ്രകാശനം സീരിയൽ താരം മോഹൻ അയിരൂർ നിർവഹിക്കും. ദിവസവും രാവിലെ 5 ന് ഗണപതി ഹോമം, 6.30 ന് ലളിതാസഹസ്രനാമജപം, 7 ന് ഗ്രന്ഥ നമസ്ക്കാരം, തുടർന്ന് ദേവീ ഭാഗവത പാരായണം, പ്രഭാഷണം, ഉച്ചയ്ക്ക് 1 ന് പ്രസാദമൂട്ട് ഉണ്ടാകും
5 ന് രാവിലെ 5 ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, 6.30 ന് ഭദ്രദീപ പ്രതിഷ്ഠ, 9.30 ന് ശ്രീസൂക്തം. 6 ന് രാവിലെ 6.30 ന് ലളിതാസഹസ്രനാമജപം, 1ന് നാരായണീയ പാരായണം. 7 ന് രാവിലെ 9 ന് ഗായത്രി ഹോമം, വൈകിട്ട് 5ന് വിദ്യാഗോപാലമന്ത്രാർച്ചന, 8 ന് തീയ്യാട്ട്. 8 ന് രാവിലെ 9 ന് നവാക്ഷരീ ഹോമം. 9 ന് രാവിലെ 9 ന് നവഗ്രഹ പൂജ.
10 ന് രാവിലെ 10.45 ന് അഷ്ടലക്ഷമീ പൂജ, 11 ന് പാർവ്വതീ പരിണയം, ഉമാമഹേശ്വരപൂജ, 12.30ന് തിരുവാതിരകളി, 5 ന് സർവ്വൈശ്വര്യപൂജ. 11 ന് രാവിലെ 9 ന് മഹാമൃത്യൂഞ്ജയഹോമം, 5ന് മാതൃപൂജ. 12 ന് രാവിലെ 9 ന് ധാരാഹോമം, 5ന് കുമാരീ പൂജ.
സമാപന ദിവസമായ 13ന് രാവിലെ 7 ന് ഗായത്രീ സഹസ്രനാമജപം, ഗായത്രീഹോമം, 10.30 ന് അവഭൃഥമംഗലസ്നാനം തുടർന്ന് കുങ്കുമ കലശാഭിഷേകം, യജ്ഞ സമർപ്പണം, മഹാപ്രസാദമൂട്ട് എന്നിവ ഉണ്ടാകും.
പ്രസിഡൻ്റ് വി കെ മുരളീധരൻ നായർ വല്ലത്ത്, സെക്രട്ടറി ജി മനോജ് കുമാർ പഴൂർ എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മറ്റി പ്രവർത്തിക്കുന്നുണ്ട്.